in ,

അംഗോള പ്രസിഡന്റ് എജ്യൂക്കേഷന്‍ സിറ്റി സന്ദര്‍ശിച്ചു

ദോഹ: അംഗോള പ്രസിഡന്റ് ജോവോ മാനുവേല്‍ ഗോണ്‍കാല്‍വെസ് ലൗറെന്‍കോ എജ്യൂക്കേഷന്‍ സിറ്റി സന്ദര്‍ശിച്ചു. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അഹമ്മദ് എം.ഹസ്‌നഹ് അംഗോള പ്രസിഡന്റിനെയും പ്രതിനിധിസംഘത്തെയും സ്വീകരിച്ചു.

ഖത്തര്‍ ഫൗണ്ടേഷന്റെ ഭാവിപദ്ധതികളെക്കുറിച്ചും സഹകരണ അവസരങ്ങളുടെ സാധ്യതകളെക്കുറിച്ചും സംഘത്തോടു വിശദീകരിച്ചു. ക്യുഎഫിന്റെ വികസനം, എജ്യൂക്കേഷന്‍ സിറ്റിയുടെ പ്രവര്‍ത്തനം, അക്കാഡമിക് രംഗത്തെ മികവ്, ക്യുഎഫ് സ്‌കൂളുകള്‍ മുതല്‍ പങ്കാളിത്ത യൂണിവേഴ്‌സിറ്റികളും ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയും ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചും പരാമര്‍ശിച്ചു.

ക്യുഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തിയ അംഗോള പ്രസിഡന്റ് സന്ദര്‍ശകബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തി. ഖത്തര്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്തിന്റെ എട്ടാം നിലയില്‍നിന്നുള്ള കാഴ്ചകളും സംഘം നോക്കിക്കണ്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഡിഎഫ്‌ഐ സഹായത്തോടെ നിര്‍മിച്ച സിനിമകള്‍ക്ക് വെനീസില്‍ അംഗീകാരം

തീവ്രവാദത്തിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത് രാജ്യാന്തര സമ്മേളനം