in ,

അംബാസഡര്‍മാര്‍ കത്താറയിലെ അല്‍തുറായ പ്ലാനറ്റേറിയം സന്ദര്‍ശിച്ചു

അംബാസഡര്‍മാര്‍ കത്താറയിലെ അല്‍തുറായ പ്ലാനറ്റേറിയം സന്ദര്‍ശിച്ചപ്പോള്‍
അംബാസഡര്‍മാര്‍ കത്താറയിലെ അല്‍തുറായ പ്ലാനറ്റേറിയം സന്ദര്‍ശിച്ചപ്പോള്‍

ദോഹ: ഖത്തറിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ കത്താറ കള്‍ച്ചറല്‍ വില്ലേജിലെ അല്‍തുറായ പ്ലാനറ്റേറിയം സന്ദര്‍ശിച്ചു.അള്‍ജീരിയ, ഫലസ്തീന്‍, സിറിയ, ,സുഡാന്‍, ഓസ്ട്രിയ, വെനസ്വേല, മോള്‍ഡോവ, ദക്ഷിണകൊറിയ, ബള്‍ഗേറിയ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ക്യൂബ, ജോര്‍ജിയ, സ്വിറ്റ്‌സര്‍ലന്റ്, പോളണ്ട്, ഉറുഗ്വെ, ഘാന, ബ്രൂണൈ, അഫ്ഗാനിസ്താന്‍, കോസ്റ്റാറിക്ക, നേപ്പാള്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് പ്ലാനറ്റേറിയം സന്ദര്‍ശിച്ചത്.

കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി അതിഥികളുമായി ആശയവിനിമയം നടത്തി. ശൂന്യാകാശത്തിന്റെ അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും അല്‍തുറായ പ്ലാനറ്റേറിയത്തിലെ കാഴ്ചകള്‍. പ്രപഞ്ചത്തിലെ വിവിധ ഗ്യാലക്‌സികളെക്കുറിച്ചും ശൂന്യാകാശത്തെക്കുറിച്ചും അടുത്തറിയാന്‍ സഹായകമാണ്. ബഹിരാകാശത്തിലൂടെ യാത്ര ചെയ്യുന്ന പ്രതീതി ലഭിക്കുന്നവിധത്തിലാണ് തുറായ പ്ലാനറ്റേറിയത്തിനുള്ളിലെ ക്രമീകരണങ്ങള്‍.

സോളാര്‍ സംവിധാനത്തെക്കുറിച്ചു കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. ത്രീഡി, 4ഡി ഷോകളും പ്ലാനറ്റേറിയത്തിന്റെ സവിശേഷതകളാണ്. ജ്യോതിശാസ്ത്രസംബന്ധമായ അറിവുകള്‍ നൂതനവും ക്രിയാത്മകവുമായ രീതിയില്‍ മനസിലാക്കുന്നതിനുള്ള സൗകര്യമാണ് സന്ദര്‍ശകര്‍ക്കായി തുറായയില്‍ ഒരുക്കിയിരിക്കുന്നത്.

ഗ്യാലക്‌സികള്‍ക്കു ചുറ്റുമുള്ള യാത്രയിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുുന്ന വിധത്തിലാണ് ഉള്ളിലെ ക്രമീകരണങ്ങള്‍. 2240 സ്‌ക്വയര്‍ മീറ്ററിലായി സ്ഥിതിചെയ്യുന്ന പ്ലാനറ്റേറിയം കത്താറയുടെ മുഖ്യആകര്‍ഷണകേന്ദ്രമാണ്. വിദ്യാഭ്യാസവും വിനോദവും കൂട്ടിയിണക്കുകയാണ് ഇവിടെ. വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍, ജ്യോതിശാസ്ത്ര തല്‍പരര്‍ എന്നിവര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതാകും ഈ കേന്ദ്രം.

പ്ലാനറ്റേറിയം ഹാളില്‍ 200 പേരെ ഉള്‍ക്കൊള്ളാനാകും. അംഗപരിമിതര്‍ക്കും പ്രായമേറിയവര്‍ക്കുമായി നാലു വീതം സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. 22 മീറ്റര്‍ വലിയ സ്‌ക്രീനാണ് സജ്ജമാക്കിയിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡിജിറ്റല്‍ പ്രൊജക്റ്ററുകളാണ് മറ്റൊരു പ്രത്യേകത.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മൂന്നാമത് കത്താറ ഊദ് സംഗീത ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: സമാപന ചടങ്ങില്‍ ശൈഖ് ജുആന്‍ പങ്കെടുത്തു