in ,

അക്ബര്‍ അല്‍ബാകിര്‍ മഹാതീര്‍ മുഹമ്മദുമായി ചര്‍ച്ച നടത്തി

ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അകബര്‍ അല്‍ബാകിര്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി ചര്‍ച്ച നടത്തിയപ്പോള്‍

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അകബര്‍ അല്‍ബാകിര്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി ചര്‍ച്ച നടത്തി. സുപ്രധാന വ്യവസായ വിഷയങ്ങള്‍, ഖത്തര്‍ എയര്‍വേയ്‌സ് ലങ്കാവിയിലേക്ക് നടത്തുന്ന വിമാന സര്‍വീസുകള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു.

ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ കൂടിയായ അല്‍ബാകിര്‍ ക്വാലാലംപൂരില്‍ നടക്കുന്ന ലോക ടൂറിസം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു കൂടിയാണ് മലേഷ്യയിലെത്തിയത്. ആഗോള വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുമായും ഉന്നത സര്‍ക്കാര്‍ ഓഫീഷ്യലുകളുമായും അല്‍ബാകിര്‍ ചര്‍ച്ച ചെയ്തു. മലേഷ്യ ഗതാഗതമന്ത്രി ആന്റണി ലോക് സ്യു ഫൂക്കുമായും ചര്‍ച്ച നടത്തി.

മലേഷ്യ ഖത്തര്‍ എയര്‍വേയ്‌സിന്റെ സുപ്രധാന വിപണികളിലൊന്നാണ്. ഒക്ടോബര്‍ 15 മുതലാണ് ലങ്കാവിയിലേക്ക് സര്‍വീസ് തുടങ്ങുന്നത്. പരസ്പരപ്രയോജനകരമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മലേഷ്യന്‍ സര്‍ക്കാരുമായി നിരന്തര ചര്‍ച്ചകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ബാകിര്‍ പറഞ്ഞു.

മലേഷ്യയില്‍ അല്‍ബാകീര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മലേഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് മുഹമ്മദ് കഫൗദ്, കെഡ മുഖ്യമന്ത്രി ദാതോ സെരി മുഖ്രിസ് തുന്‍ മഹാതിര്‍, ലങ്കാവി ഡെവലപ്‌മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ.ഹെസ്രി ബിന്‍ അദ്‌നാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്വതന്ത്ര മേഖലകളില്‍ ഒരുബില്യണിലധികം റിയാലിന്റെ നിക്ഷേപങ്ങള്‍ക്ക് അനുമതി

നജഹ് അറബ് ഫോറത്തില്‍ ശൈഖ മൗസ പങ്കെടുത്തു