in ,

അടിയന്തര ജിസിസി ഉച്ചകോടി: അമീറിന് സഊദി രാജാവിന്റെ ക്ഷണം

വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനിയുമായി കൂടിക്കാഴ്ച നടത്തുന്നു

ദോഹ: മെയ് 30ന് മക്കയില്‍ നടക്കുന്ന അടിയന്തര ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദിന്റെ ക്ഷണം. ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനിയുമായി ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി സഊദി രാജാവിന്റെ രേഖാമൂലമുള്ള ക്ഷണം സ്വീകരിച്ചു.

ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2017 ജൂണ്‍ മുതല്‍ സഊദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യുഎഇ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധത്തിലാണ്. ഉപരോധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കാനിനിരിക്കേയാണ് അടിയന്തര ജിസിസി യോഗത്തിന് ഖത്തര്‍ അമീറിനെ സല്‍മാന്‍ രാജാവ് ക്ഷണിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ അടുത്തിടെയുണ്ടായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വടക്കന്‍ പ്രകൃതിവാതക പാടം വികസനം: ഫീഡ് കരാര്‍ നല്‍കി

ജാര്‍ഖണ്ഡിലെ പിന്നാക്ക വിഭാഗങ്ങള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്