in ,

അത്യാധുനിക നിരീക്ഷണ വെസ്സലുകള്‍ പുറത്തിറക്കി

പേള്‍ ഖത്തറില്‍ നടന്ന ചടങ്ങില്‍ സമുദ്രസുരക്ഷക്കായി അത്യാധുനിക നിരീക്ഷണ വെസ്സലുകള്‍ പുറത്തിറക്കിയപ്പോള്‍

ദോഹ: സമുദ്ര സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയം അത്യാധുനിക നിരീക്ഷണ വെസ്സലുകള്‍ പുറത്തിറക്കി. പേള്‍ ഖത്തറില്‍ നടന്ന ചടങ്ങില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സമുദ്ര ഗതാഗത വ്യവസാ. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു. ഖത്തരി ജലാശയങ്ങളിലും തുറമുഖങ്ങളിലും വിന്യസിക്കുന്ന നിരീക്ഷണ കപ്പലുകള്‍ സമുദ്ര നാവിഗേഷന്റെ സുരക്ഷയെയും സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണത്തെയും പിന്തുണയ്ക്കും.
സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ നിര്‍വഹിക്കുന്നതിന് പുതിയ കപ്പലുകളെ ഉപയോഗിക്കും. സമുദ്ര അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുക, ഖത്തരി കടലുകളില്‍ പോകുന്ന കപ്പലുകള്‍ പരിശോധിക്കുക എന്നിവയുള്‍പ്പടെയുള്ള ദൗത്യങ്ങള്‍ നിര്‍വഹിക്കും. കപ്പലുകള്‍ മാരിടൈം വെസലുകളിലെ നിയമമനുസരിച്ച് നിയമപരവും സുരക്ഷാപരവുമായ എല്ലാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അന്താരാഷ്ട്ര സമുദ്ര കണ്‍വെന്‍ഷനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമുദ്ര സുരക്ഷാ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആങ്കറേജ് ഏരിയയിലെ വിദേശ കപ്പലുകളും പരിശോധിക്കും. നാവിഗേഷന്‍ സഹായ സമ്പ്രദായത്തെ പിന്തുടരും. സമുദ്ര മലിനീകരണമോ മറ്റെന്തെങ്കിലുമോ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ക്കു റിപ്പോര്‍ട്ട് ചെയ്യും.
അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിച്ചതും ആവശ്യപ്പെടുന്നതുമായ പ്രതിബദ്ധതകള്‍, കണ്‍വെന്‍ഷനുകള്‍, ചുമതലകള്‍ എന്നിവയ്ക്ക് അനുസൃതമായി രാജ്യത്തുടനീളം സമുദ്ര ഗതാഗത പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് മോണിറ്ററിംഗ് വെസല്‍സ് പദ്ധതിയെന്ന് മന്ത്രാലത്തിലെ സമുദ്ര ഗതാഗത കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. സാലേഹ് ബിന്‍ ഫെതായിസ് അല്‍മര്‍റി പറഞ്ഞു. ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിയ നിരീക്ഷണ കപ്പലുകള്‍ ലോകത്തിലെ ഏറ്റവും ആധുനികമായവയാണ്. ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനും സമുദ്രത്തിലെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനൊപ്പം സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും സഹായകമായിരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ രാജ്യാന്തര പുസ്തകോത്സവം ജനുവരി ഒന്‍പത് മുതല്‍

ലുലു ബര്‍വ സിറ്റി അഞ്ചാം വാര്‍ഷികം