in ,

അത്യാഹിത കേന്ദ്രത്തിലെ ഹൈപര്‍ബാറിക് തെറാപ്പി യൂണിറ്റില്‍ അത്യാധുനിക സൗകര്യങ്ങള്‍

അത്യാഹിത കേന്ദ്രത്തിലെ ഹൈപര്‍ബാറിക് തെറാപ്പി യൂണിറ്റിന്റെ ദൃശ്യം

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) പുതിയ ട്രോമാ ആത്യാഹിത കേന്ദ്രത്തിലെ ഹൈപര്‍ബാറിക് തെറാപ്പി യൂണിറ്റില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും. 2013 മുതല്‍ എച്ച്എംസിയില്‍ ഹൈപര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി സേവനം ലഭ്യമാണ്. എന്നാല്‍ പുതിയ യൂണിറ്റ് ചികിത്സ നല്‍കാനുള്ള ശേഷി ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് എച്ച്എംസിയുടെ ഹൈപര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി പ്രോഗ്രാം മേധാവിയും അനസ്തീഷ്യ സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കൊകാഷ് ഒസാമ പറഞ്ഞു.

18പേരെ ഉള്‍ക്കൊള്ളാനാകുന്ന പുതിയ ഹൈപര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി ചേംബര്‍ രാജ്യത്തിലെതന്നെ ഏറ്റവും വലുതും മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതിലൊന്നുമാണ്. ഹൈപര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി ചേംബറുകളില്‍ ഒരേസമയം ഒരു രോഗിയെയും ഒന്നിലധികം രോഗികളെയും ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. നേരത്തെ മോണോപ്ലേസ് ചേംബര്‍ മാത്രമാണുണ്ടായിരുന്നത്.

എന്നാല്‍ പുതിയ മള്‍ട്ടി പ്ലേസ് ചേംബറില്‍ ഒരേ സമയം നിരവധി രോഗികളെ ചികിത്സിക്കാനാകും. രോഗികളെ പരിചരിക്കുന്നതിനും ചികിത്സക്കുമായി ചേംബറിനുള്ളില്‍ ആരോഗ്യപരിചരണ പ്രൊഫഷണലിനും മതിയായ സ്ഥലമുണ്ടാകും. ഈ ചേംബറുകളില്‍ പ്രത്യേകമായ സീല്‍ചെയ്ത അറയുണ്ടാകും.

ശുദ്ധമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനും പഴയ വായു പുറന്തള്ളുന്നതിനുമായി രണ്ടു ട്യൂബുകള്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍മാസ്‌ക്കുകളുടെ സഹായത്തോടെയായിരിക്കും ചേംബറില്‍ രോഗി പരിചരണം ഉറപ്പാക്കുക. തെറാപ്പി വേദനരഹിതവും അടുത്തുള്ള ശരീരകോശങ്ങളെയും സിരകളെയും ബാധിക്കാത്തതുമാണ്.

ഹൈപര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി ചേംബറില്‍ വിഐപി, സ്റ്റാന്റേര്‍ഡ് സീറ്റിങ് സൗകര്യത്തിനൊപ്പം ഐസിയു ബെഡ് ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്. ഹൈപര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പിയുടെ ഭാഗമായി സമ്മര്‍ദ്ദമുള്ള ചേംബറിലായിരിക്കുമ്പോള്‍ രോഗികള്‍ക്ക ശുദ്ധമായ ഓക്‌സിജന്‍ ശ്വസിക്കാനാകുന്നു. ഓക്‌സിജന്റെ ദ്രുതഗതിയിലുള്ള ഇന്‍ഫ്യൂഷന്‍ പുതിയ രക്തക്കുഴലുകളുടെ വളര്‍ച്ചയെ സഹായിക്കുകയും മുറിവുകള്‍ ഭേദമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

തെറാപ്പിക്ക് ഒരു വിരുദ്ധ ബാഹ്യാവിഷ്‌കാര ഫലവുമുണ്ട്. ബാക്ടീരിയകളോടു പോരാടാനും വളര്‍ച്ചാഘടകങ്ങള്‍, സ്‌റ്റെം സെല്ലുകള്‍ എന്നിവയുടെ പ്രകാശനം ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. അവമര്‍ദ്ദന അസുഖം(ഡീകംപ്രഷന്‍ സിക്ക്‌നസ്സ്), സ്‌കൂബ ഡൈവിങിനെത്തുടര്‍ന്നുണ്ടാകുന്ന അപകടം, കാര്‍ബണ്‍മോണോക്‌സൈഡ് വിഷബാധ, എയര്‍ എബോളിസംസ് എന്നിവയുള്‍പ്പടെയുള്ള രോഗാവസ്ഥകള്‍ക്കായുള്ള സുസ്ഥിരമായ അടിയന്തര വൈദ്യ ചികിത്സയാണ് ഹൈപര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി.

പ്രമേഹ പാദ അള്‍സര്‍, ഒസ്റ്റിയോമൈലെറ്റിസ് ഉള്‍പ്പടെയുള്ള അടിയന്തരമല്ലാത്ത രോഗങ്ങള്‍ക്കും ഫലപ്രദമായ അനുബന്ധ ചികിത്സയാണിത്. ഇത് വളരെയധികം വികസിച്ചുവരുന്ന ചികിത്സാരീതിയാണ്. ഓക്‌സിജന്‍ ഒരു മരുന്നാണെന്നും അത് ശ്രദ്ധാപൂര്‍വം നിര്‍ദേശിക്കേണ്ട ഒന്നാണെന്നും ജനങ്ങള്‍ മനസിലാക്കണമെന്ന് ഡോ.ഒസാമ ചൂണ്ടിക്കാട്ടി.

ഹൈപര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി പൊതുവെ വളരെ സുരക്ഷിതമാണെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. യോഗ്യരായ ആരോഗ്യസംരക്ഷണ വിദഗ്ദ്ധരാണ് ഇത് നിര്‍ദേശിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്യുആര്‍സിഎസ് പരിശീലനകേന്ദ്രത്തിന്റെ പ്രയോജനം ലഭിച്ചത് 1.17ലക്ഷം പേര്‍ക്ക്

ദോഹ ഒയാസിസ് രാജ്യാന്തര സമ്മേളനത്തിന് ഇന്ന് തുടക്കം