in

അനഗാമി പ്ലസുമായി വോഡഫോണ്‍ ഖത്തര്‍

ദോഹ: ഈ മാസത്തെ രണ്ടാമത്തെ മികച്ച ഓഫറുമായി വോഡഫോണ്‍ ഖത്തര്‍. പോസ്റ്റ് പേയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കള്‍കക്ക് തീര്‍ത്തും സൗജന്യമായി മേഖലയിലെ മുന്‍നിര സംഗീത സര്‍വീസ് അനഗാമിയുടെ സേവനം ലഭിക്കുന്നു. മില്യന്‍ കണക്കിന് അറബിക്, അന്താരാഷ്ട്ര ഗാനങ്ങള്‍ ആസ്വദിക്കാനും ഇഷ്ടമുള്ളവ ഡൗണ്‍ ലോഡ് ചെയ്യാനും വരികള്‍ ലഭിക്കാനും മികച്ച നിലവാരമുള്ള ശബ്ദവും ഉള്‍പ്പെടെ ലഭിക്കാനുമുള്ള അവസരമാണ് അനഗാമി പ്ലസിലൂടെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരുങ്ങുന്നത്.
വോഡഫോണ്‍ ഖത്തറിന്റെ ഫ്‌ളക്‌സ്, അണ്‍ലിമിറ്റഡ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്ന ദിവസം മുതല്‍ മൂന്നുമാസത്തേക്കും സൗജന്യമായി വരിക്കാരാകാം. ഈ സേവനം ലഭ്യമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് എസ് എം എസിലെ ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ലളിതമായ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ അനഗാമി പ്ലസിന്റെ സേവനം ലഭ്യമാകും. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും മൂന്നുമാസ സൗജന്യ സേവനം ലഭിക്കുന്നതാണ്. 20 റിയാലിനോ അതിനു മുകളിലോ റീ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന എസ് എം എസ് ലിങ്ക് ഉപയോഗിച്ചാണ് വരിക്കാരാവാന്‍ സാധിക്കുക. റീ ചാര്‍ജ് ചെയ്തതിന് ശേഷം 24 മണിക്കൂറിനകമാണ് എസ് എം എസ് ലിങ്ക് ലഭ്യമാകുക.
വോഡഫോണ്‍ ഖത്തറിന്റെ അനഗാമി പ്ലസ് ഓഫര്‍ ഫെബ്രുവരി 29 വരെയാണ് നിലവിലുണ്ടാവുക. ഓഫര്‍ കാലാവധിക്കു ശേഷം അനഗാമി പ്ലസ് തുടരാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് റേറ്റായ 15 റിയാലാണ് ഒരു മാസത്തേക്ക് ഈടാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വോഡഫോണ്‍ ഖത്തറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നസീമില്‍ സി വി ഡി ക്യാമ്പ് 24ന്‌

തൊഴിലിടത്തിലെ സന്തോഷം: പദ്ധതിയുമായി ആരോഗ്യ മന്ത്രാലയം