
ദോഹ: മുന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ വേര്‍പാടില്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ(ഒഎഫ്‌ഐ)അനുശോചിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍(ഐസിസി) അശോകാ ഹാളില്‍ നടന്ന യോഗത്തില്‍ ഒഎഫ്‌ഐ ജോ.സെക്രട്ടറി പ്രശാന്ത് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ കപില്‍ കൗശിക്,ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, വൈസ് പ്രസിഡന്റ് വിനോദ് നായര്‍, ശേഖര്‍ ദേശ്പാണ്ഡെ, ജെത് മെല്‍ജി പസംഗിച്ചു. സുഷമ യുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.