
ദോഹ: കോണ്‍ഗ്രസ് നേതാവും മുന്‍ ഡി സി സി പ്രസിഡണ്ടുമായിരുന്ന പി രാമകൃഷ്ണന്റെ വിയോഗത്തില്‍ ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി അനുശോചിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷത വഹിച്ചു.
ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാന് അനുസ്മരണ പ്രഭാഷണം നടത്തി. വിപിന്‍ മേപ്പയൂര്‍, സുരേഷ് കാരിയാട്, ഹരികുമാര്‍, അബ്ദുള്ള പള്ളിപ്പറമ്പ്,അഭിഷേക് മാവിലായി, നിഹാസ് കൊടിയേരി, ഷമീര്‍ മട്ടന്നൂര്‍, ജംനാസ് മാലൂര്‍, പവിത്രന്, അബ്ദുള്‍റഷീദ്, ഹാഫില്‍ സംസാരിച്ചു. ജെനിറ്റ് ജോബ് സ്വാഗതവും അനില്‍ അഴീക്കോട് നന്ദിയും പറഞ്ഞു.