in ,

അനോക് ലോക ബീച്ച്‌ഗെയിംസ്: പ്രത്യേക വെബ്‌സൈറ്റ് സജ്ജമാക്കി

ദോഹ: ഒക്ടോബറില്‍ ദോഹ വേദിയാകുന്ന പ്രഥമ അനോക് ലോക ബീച്ച് ഗെയിംസിനായി പ്രത്യേക വെബ്‌സൈറ്റ് സജ്ജമാക്കി. ഒക്ടോബര്‍ 12 മുതല്‍ 16വരെയായിരിക്കും ബീച്ച് ഗെയിംസ്. അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റീസാണ്(അനോക്) ഗെയിംസിന് ചുക്കാന്‍ പിടിക്കുന്നത്.

ബീച്ച് ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും വിശദാംശങ്ങളും മത്സരഫലങ്ങളുമെല്ലാം ഈ വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും. www.awbgqatar.com എന്നതാണ് വെബ്‌സറ്റ് വിലാസം. അനോക് വെബ്‌സൈറ്റില്‍ തന്നെയാണ് പുതിയ ബീച്ച് ഗെയിംസ് വെബ്‌പോര്‍ട്ടലും സജ്ജമാക്കിയിരിക്കുന്നത്.

മത്സര വേദികള്‍, പങ്കെടുക്കുന്ന രാജ്യങ്ങള്‍, മത്സര ഷെഡ്യൂളുകള്‍, ഏറ്റവും പുതിയ വിവരങ്ങള്‍, ഫോട്ടോഗ്യാലറികള്‍ എന്നിവയെല്ലാം സൈറ്റിലുണ്ടാകും. പുതിയ ഇന്‍സ്റ്റഗ്രാം- awbg2019, ട്വിറ്റര്‍- @AWBG2019 അക്കൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്.

ലോക ബീച്ച് ഗെയിംസിന്റെ പ്രഥമ എഡീഷനാണ് ഖത്തര്‍ ആതിഥ്യമേകുന്നതെന്ന സവിശേഷതയുണ്ട്. പത്തിനങ്ങളില്‍ ഖത്തര്‍ മത്സരിക്കും. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍, ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍, ഖത്തര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍, ഖത്തര്‍ തായ്‌ക്വോണ്ടോ, ജൂഡോ കരാട്ടെ ഫെഡറേഷന്‍, ഖത്തര്‍ ടെന്നീസ് സ്‌ക്വാഷ് ബാഡ്മിന്റണ്‍ ഫെഡറേഷന്‍, ഖത്തര്‍ റെസ്‌ലിങ് ഫെഡറേഷന്‍, ഖത്തര്‍ സ്വിമ്മിങ് ഫെഡറേഷന്‍, ഖത്തര്‍ സൈക്ലിങ് ആന്റ് ട്രയാത്‌ലണ്‍ ഫെഡറേഷന്‍, ഖത്തര്‍ സെയ്‌ലിങ് ആന്റ് റോവിങ് ഫെഡറേഷന്‍ എന്നിവയുടെ ടീമുകളാണ് മത്സരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലോകനിലവാരത്തിലുള്ള മികച്ച താരങ്ങളുടെ പങ്കാൡത്തം പ്രഥമ എഡീഷനിലുണ്ടാകുമെന്ന് അനോക് സെക്രട്ടറി ജനറല്‍ ഗുനില്ല ലിന്‍ഡ്ബര്‍ഗ് പറഞ്ഞു. 90 നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളുടെ അത്‌ലറ്റുകള്‍ മത്സരിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിനാല് കായികഇനങ്ങളിലാണ് മത്സരം.

ഇതില്‍ പത്തിനങ്ങളിലും ഖത്തറിന്റെ പങ്കാളിത്തമുണ്ടാകും. ആഗോള കായിക മേഖലയിലെ ഖത്തറിന്റെ മുന്‍നിര സ്ഥാനം അടിയവരയിട്ടുറപ്പിക്കുന്നതാണ് അനോക് ബീച്ച് ഗെയിംസിന്റെ ആതിഥേയത്വമെന്നും വെല്ലുവിളി ഏറ്റെടുക്കുന്നതായും മികച്ച രീതിയില്‍നിറവേറ്റുമെന്നും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) വ്യക്തമാക്കി.

ലോക ബീച്ച് ഗെയിംസിന്റെ പ്രഥമ എഡീഷന് ആതിഥ്യം വഹിക്കാന്‍ ദോഹയെ തെരഞ്ഞെടുത്തതില്‍ അനോകിന് നന്ദി അറിയിക്കുന്നതായി ക്യുഒസി സെക്രട്ടറി ജനറല്‍ ജാസിം റാഷിദ് അല്‍ബുഐനൈന്‍ പറഞ്ഞു. അനോക് ജനറല്‍ അസംബ്ലി ഒക്ടോബര്‍ 17, 18 തീയതികളില്‍ ഖത്തറില്‍ നടക്കും.

206 നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളാണ് അനോകിലുള്ളത്. 2016ലെ അനോക് ജനറല്‍ അസംബ്ലി ദോഹയിലായിരുന്നു നടന്നത്. സ്വിറ്റ്‌സര്‍ലന്റിലെ ലൗസന്നെയാണ് അനോകിന്റെ ആസ്ഥാനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മലിനജല ശുദ്ധീകരണം: ഡോ. ദീമ അല്‍മസ്‌രിയുടെ ഗവേഷണം ശ്രദ്ധേയമാകുന്നു

ആഴമേറിയ കൃത്രിമ തുറമുഖ ബേസിന്‍: ഹമദ് തുറമുഖത്തിന് ലോകറെക്കോര്‍ഡ്