in , , ,

അന്താരാഷ്ട്ര അഴിമതി അവബോധ സൂചിക: ഖത്തറിന് 30ാം സ്ഥാനം

ദോഹ: അന്താരാഷ്ട്ര അഴിമതി അവബോധ സുതാര്യത ഇന്‍ഡെക്‌സ്-2019ല്‍ ഖത്തറിന് 30ാം സ്ഥാനം. 180 രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ മുന്നേറ്റം നടത്തിയതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ ആന്റ് ട്രാന്‍സ്പരന്‍സി അതോറിറ്റി അറിയിച്ചു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് സൂചിക പ്രസിദ്ധീകരിച്ചത്.
നിക്ഷേപകര്‍, വികസന, അവകാശ സംഘടനകള്‍ എന്നിവയാണ് സൂചികയില്‍ പ്രത്യേകമായി പരിഗണിക്കപ്പെട്ടത്. 13 വ്യത്യസ്ത സ്ഥാപനങ്ങളെയും വിദഗ്ധരെയും ബിസിനസ്സ് കമ്മ്യൂണിറ്റികളെയും ആശ്രയിച്ചാണ് സൂചിക പുറത്തിറക്കിയിരിക്കുന്നത്.
ലോകബാങ്ക്, വേള്‍ഡ് ഇക്കണോമിക് ഫോറം, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് (ഐഎംഡി), ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) എന്നിവയില്‍ നിന്നുള്ള വിവരങ്ങളാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.
മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ശരാശരിയേക്കാള്‍ 23 പോയിന്റ് കൂടുതലാണ് ഖത്തറിന്റെ സ്‌കോര്‍(62). ഈ മേഖലയിലെ സമീപകാലത്തെ ചില സംഭവങ്ങള്‍ രാജ്യങ്ങളുടെ സ്‌കോറിനെ ബാധിച്ചതായി സംഘടന അഭിപ്രായപ്പെട്ടു.
സുതാര്യതയിലും അഴിമതിക്കെതിരായ പോരാട്ടത്തിലും ഖത്തര്‍ ഈ മേഖലയിലെ മികച്ച രാജ്യങ്ങളിലൊന്നാണെന്നാണ് സൂചിക വ്യക്തമാക്കുന്നത്. ഖത്തറിന് മേല്‍ അന്യായമായ ഉപരോധം തുടരുന്നതിനിടെയാണ് രാജ്യം ഈ നേട്ടം കൈവരിക്കുന്നത്.
സുതാര്യത മേഖലയില്‍ ഖത്തര്‍ നടത്തിയ നിരവധി മുന്നേറ്റങ്ങള്‍ സൂചികയില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ ആന്‍ഡ് ട്രാന്‍സ്പറന്‍സി അതോറിറ്റി അഭിപ്രായപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അടുത്ത അധ്യയന വര്‍ഷം നാടക കലകള്‍ക്കായി പാഠ്യപദ്ധതി

500 ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നു