in ,

അന്താരാഷ്ട്ര തലത്തില്‍ ഖത്തറിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയം: ഡോ. അഹമ്മദ് അല്‍മുറൈഖി

Image processed by CodeCarvings Piczard ### FREE Community Edition ### on 2017-10-18 17:04:29Z | |
Image processed by CodeCarvings Piczard ### FREE Community Edition ### on 2017-10-18 17:04:29Z | |

ദോഹ: മനുഷ്യത്വപരമായ കാര്യങ്ങളില്‍ ഖത്തര്‍ പ്രകടിപ്പിക്കുന്ന മികവിനെ യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേശകന്‍ ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖി അഭിനന്ദിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ നിര്‍വഹിക്കുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ തന്ത്രപ്രധാനവും ഏറെ ശ്രദ്ധേയവുമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര നിലവാരത്തിന് അനുസരിച്ചുള്ളതാണ് ഖത്തറിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍. അന്താരാഷ്ട്ര തലത്തിലുള്ള നിയമങ്ങള്‍ക്കും അടിസ്ഥാനങ്ങള്‍ക്കും വിധേയമായാണ് ഖത്തര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ഇത്തരം മേഖലകളില്‍ ഖത്തറിന്റെ സാന്നിധ്യം മികച്ച രീതിയിലാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. എജുക്കേറ്റ് എ ചൈല്‍ഡ് പദ്ധതി ഇതില്‍ എടുത്തുപറയേണ്ടതാണ്. ശൈഖ മോസ ബിന്‍ നാസറിന്റെ നേതൃത്വത്തില്‍ എജുക്കേഷന്‍ എബൗവ് ആള്‍ ഫൗണ്ടേഷന് കീഴില്‍ നടക്കുന്ന പദ്ധതി പ്രകാരം ലോകത്തിലെ 10 മില്യന്‍ കുട്ടികളെയാണ് സ്‌കൂളിലെത്തിക്കാന്‍ ലക്ഷ്യമിടുന്നത്.
മാനുഷിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഖത്തര്‍ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ യു എന്‍ വളരെയേറെ വിലമതിക്കുകയും നല്ല നിലയില്‍ കാണുകയും ചെയ്യുന്നുണ്ട്. യു എന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ്, യു എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എന്നിവ ഉള്‍പ്പെടെ നിരവധി മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുമായും സമൂഹത്തിലെ ഇത്തരം സംഘടനകളുമായും ബന്ധപ്പെട്ട് ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്.
യു എന്‍ സംഘടനകളുമായി ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷനും വളരെ ശക്തമായ ബന്ധമാണുള്ളതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ വൈകല്യവും വികസനവുമായി ബന്ധപ്പട്ട അന്താരാഷ്ട്ര സമ്മേളനത്തിന് ദോഹയില്‍ വേദിഒരുക്കിയിരുന്നു.
മാനുഷിക സേവന കാര്യങ്ങളുമായി ബന്ധപ്പെട്ട് വളരെ കൃത്യമായ പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം തുടര്‍ന്നു.
സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം വിനിയോഗിക്കുന്നതുമായി ബ്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരം കാത്തുവെക്കാനും അവ നിരീക്ഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സേവന പ്രവര്‍ത്തനങ്ങളും മാനുഷിക പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരം സൂക്ഷിക്കണമെന്ന് ഖത്തറിന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് മേഖലയിലെ മികച്ച മാതൃകയാണ് ഖത്തറെന്നും അദ്ദേഹം വിശദീകരിച്ചു.
കാരുണ്യപ്രവര്‍ത്തനങ്ങളിലും മനുഷ്യാവകാശങ്ങളിലും രാജ്യാന്തരതലത്തില്‍ ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഡോ. അല്‍മുറൈഖിയുടെ നിയമനമെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങള്‍ക്ക് കാരുണ്യ സഹായ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ വലിയ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുന്നുണ്ട്. ഈ മേഖലയില്‍ രാജ്യത്തിന് ലഭിച്ച രാജ്യാന്തര അംഗീകാരം കൂടിയായാണ് ഈ നിയമനത്തെ കണക്കാക്കുന്നത്. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതം അനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായം എത്തിക്കുന്നതിലും നിരവധി രാജ്യാന്തര സംഘടനകളോടൊപ്പം ഖത്തര്‍ സജീവമായി പങ്കാളികളാകുന്നുണ്ട്.
ഖത്തറും യുഎന്നും മേഖലയും തമ്മില്‍ ശക്തമായ പങ്കാളിത്തം കെട്ടിപ്പെടുക്കുന്നതിന് ഡോ. അല്‍ മുറൈഖിയുടെ നിയമനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.
ഐക്യരാഷ്ട്രസഭയും ഖത്തറിലെയും വിശാലമേഖലയിലെയും നയരൂപീകരണവിദഗ്ദ്ധരുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ അല്‍ മുറൈഖിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ തസ്തികയിലേക്ക് എത്തുന്നതിനു മുമ്പ് നിരവധി ഉയര്‍ന്ന തസ്തികകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട് അദ്ദേഹം. 2016 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ യു എന്‍ സെക്രട്ടറി ജനറലിന്റെ ഹ്യുമാനിറ്റേറിയന്‍ അംബാസഡറായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
വിദേശകാര്യമന്ത്രാലയത്തിലെ രാജ്യാന്തര വികസന വകുപ്പ് ഡയറക്ടര്‍, ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് ഡയറക്ടര്‍ ജനറല്‍, ഖത്തരി അതോറിറ്റി ഓഫ് ചാരിറ്റബിള്‍ വര്‍ക്ക് ഡയറക്ടര്‍ ജനറല്‍, റഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്ടിവിറ്റീസ് (ആര്‍ എ സി എ) ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നീ നിലകളില്‍ ഡോ. അല്‍ മുറൈഖി പ്രവര്‍ത്തിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബഹിരാകാശം: ഖത്തറും യുനൂസയും സഹകരണം ശക്തമാക്കുന്നു

ശൈത്യം കനക്കുന്നു; മുന്‍കരുതലെടുക്കുക