in

അപകടകരമായ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍: മുന്നറിയിപ്പുമായി മന്ത്രാലയം

ദോഹ: അപകടകരമായ മാലിന്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുന്നതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള കമ്പനികള്‍, അതോറിറ്റികള്‍ എന്നിവ മുഖേന മാത്രമായിരിക്കണം അപകടകരമായ മാലിന്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട് 2002ലെ മുപ്പതാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകളും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും മന്ത്രാലയം ഊന്നിപ്പറഞ്ഞു. മന്ത്രാലയത്തിന്റെ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്റ് കെമിക്കല്‍സ് വകുപ്പിന്റെ ലൈസന്‍സില്ലാതെ ഹാനികരമായ വസ്തുക്കളും അപകടകരമായ മാലിന്യങ്ങളും സ്വദേശത്തോ വിദേശത്തോ പ്രചരിപ്പിക്കുകയോ കൈകാര്യം ചെയ്യുകയോ വീണ്ടും കയറ്റുമതി ചെയ്യുകയോ ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഉപയോഗിച്ച ബാറ്ററികളും എണ്ണകളും ഉള്‍പ്പെടെ അപകടകരമായ മാലിന്യങ്ങള്‍ നിര്‍മ്മിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്ന എല്ലാ കക്ഷികളും ഈ മാലിന്യങ്ങള്‍ സ്വീകരിക്കാനോ സംസ്‌കരിക്കാനോ പുനരുപയോഗം ചെയ്യാനോ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള കമ്പനികളിലേക്കും സ്ഥാപനങ്ങളിലേക്കും മാത്രമാണ് പോകേണ്ടതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ഹാനികരമാകുന്ന ധാതുക്കള്‍ ധാരളമുള്ളതിനാല്‍ കാര്‍ ബാറ്ററികള്‍ പ്രത്യേകിച്ചും സുരക്ഷിതവും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരവുമായ രീതിയിലായിരിക്കണം പുറന്തള്ളേണ്ടത്. ഇത്തരത്തില്‍ അപകടകരമായ മാലിന്യങ്ങള്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നുവെന്നും മനുഷ്യര്‍ക്ക് ആരോഗ്യത്തിനു ഹാനികരമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘പാസേജ് ടു ഇന്ത്യ’ സാംസ്‌കാരികോത്സവം ആകര്‍ഷകമായി

ശ്രദ്ധേയ പ്രകടനവുമായി സര്‍ജാനോ ഖാലിദ്