in ,

അഫ്ഗാന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം ആവശ്യമെന്ന് ഖത്തര്‍

വിദേശകാര്യമന്ത്രിയുടെ പ്രത്യേക പ്രതിനിധി ഡോ.മുത്‌ലാഖ് ബിന്‍ മാജിദ് അല്‍ഖഹ്താനി മാധ്യമങ്ങളോടു സംസാരിക്കുന്നു

ദോഹ: അഫ്ഗാന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം ആവശ്യമാണെന്ന് ഖത്തര്‍ ഉറച്ചുവിശ്വസിക്കുന്നതായി വിദേശകാര്യമന്ത്രിയുടെ പ്രത്യേക പ്രതിനിധി വ്യക്തമാക്കി. ഭീകരവാദ പ്രതിരോധത്തിനും സംഘര്‍ഷ പരിഹാരത്തിലെ മധ്യസ്ഥതയ്ക്കുമുള്ള പ്രത്യേക പ്രതിനിധി ഡോ.മുത്‌ലാഖ് ബിന്‍ മാജിദ് അല്‍ഖഹ്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനികപരമായ രീതിയിലല്ല, സമാധാനപരമായ പ്രമേയത്തിലൂടെയെ അഫ്ഗാനിസ്താനിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാവുകയുള്ളുവെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്. ദോഹയില്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഇന്‍ട്രാ അഫ്ഗാന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനും സുസ്ഥിര വെടിനിര്‍ത്തലില്‍ എത്തിച്ചേരുന്നതിനും സിവിലിയന്‍ സംരക്ഷണം കൈവരിക്കുന്നതിനും തടവുകാരെ മോചിപ്പിക്കുന്നതിനും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട കക്ഷികളുടെ കാഴ്ച്ചപ്പാടുകള്‍ ഒരുമിപ്പിച്ചുകൊണ്ട് രാഷ്ട്രീയ പരിഹാരത്തിലെത്തിക്കുന്നതിനുമായി മധ്യസ്ഥനെന്ന നിലയില്‍ ഖത്തര്‍ ശ്രമം തുടരുമെന്നും അല്‍ഖഹ്താനി വ്യക്തമാക്കി. അഫ്ഗാന്‍ ജനതയ്ക്കായി സമാധാനം, സുസ്ഥിരത, സമൃദ്ധ എന്നിവ ഉറപ്പാക്കാന്‍ ഇത്തരം ശ്രമങ്ങളിലൂടെ സാധിക്കുമെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്.

മേഖലാ രാജ്യാന്തര സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഗുണപരമായ പ്രതിഫലനങ്ങള്‍ക്കുമിതിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ട്രാ അഫ്ഗാന്‍ ചര്‍ച്ച ചരിത്രപരമായ സമ്മേളനമാണെന്ന് ഡോ.അല്‍ ഖഹ്താനി പറഞ്ഞു. സമാധാന പ്രക്രിയ്യയുടെ അവിഭാജ്യ ഘടകമാണ് ഈ സമ്മേളനം. അഫ്ഗാനിസ്താനില്‍ സമാധാനം തേടുന്നതിനുള്ള ഗൗരവമായ ആഗ്രഹത്തിന്റെയും യഥാര്‍ഥ സംഭാഷണത്തിന്റെയും വ്യക്തമായ തെളിവു കൂടിയാണ് ഈ സമ്മേളനം. അഫ്ഗാന്‍ ജനത സമാധാനത്തിനായി ശക്തമായ ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നത്.

ഖത്തറിന്റെ നേതൃത്വവും ജനങ്ങളും സര്‍ക്കാരും സമാധാനത്തിനും സ്‌നേഹത്തിനുമുള്ള ശക്തിയായി തുടരും. സമാധാനപരമായ തീരുമാനങ്ങള്‍ കൈവരിക്കുന്നതിനുള്ള എല്ലാവരുടെയും ശ്രമങ്ങളെ, പ്രത്യേകിച്ചും താലിബാനും യുഎസിനുമിടയിലെ ചര്‍ച്ചകളെ ഉള്‍പ്പടെ ഡോ. അല്‍ഖഹ്താനി പ്രശംസിച്ചു. നാലു ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച. ഒന്ന്- അമേരിക്കയുടെയും അതിന്റെ സഖ്യ കക്ഷികളുടെയും മേഖലയിലെ മറ്റു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകാന്‍ ഏതെങ്കിലും കക്ഷി അഫ്ഗാന്‍ മേഖല ഉപയോഗിക്കരുത്.

രണ്ട്- അഫ്ഗാന്‍ പ്രദേശത്തുനിന്ന് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ നിന്ന് വിദേശ സൈനികരെ പിന്‍വലിക്കല്‍. മൂന്ന്- അഫ്ഗാനികളും താലിബാനും അഫ്ഗാന്‍സര്‍ക്കാരിനുമിടയില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍. നാല്- സമഗ്രമായ വെടിനിര്‍ത്തല്‍ എന്നീ ഘടകങ്ങളിലൂന്നിയാണ് ചര്‍ച്ചകള്‍. ഒന്നും രണ്ടും ഘടകങ്ങളില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. മൂന്നാമത്തെ ഘടകത്തില്‍ കൂടുതല്‍ പുരോഗതിക്കുള്ള ചര്‍ച്ചകള്‍ തുടരുന്നു. അഫ്ഗാനും യുഎസും തമ്മില്‍ ഏഴു റൗണ്ട് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഇരുകൂട്ടര്‍ക്കുമിടയില്‍ കരാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

വെടിനിര്‍ത്തല്‍ കരാര്‍ കരാറിന്റെയും അഫ്ഗാനിസ്താനിലെ രാഷ്ട്രീയ പ്രക്രിയ്യയുടെയും അവിഭാജ്യ ഘടകമാണെന്ന് ഡോ. അല്‍ഖഹ്താനി പറഞ്ഞു. അഫ്ഗാനിസ്താനില്‍ സൈനിക പരിഹാരമല്ല ആവശ്യം. സമാധാനവും സുസ്ഥിരതയും പുനസ്ഥാപിക്കുന്നതിനുള്ള ശരിയായ പാതയിലാണ് ഖത്തറിലെ ചര്‍ച്ചകളെന്നും ഡോ.അല്‍ഖഹ്താനി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആരോഗ്യ മേഖലയിലെ ഗവേഷണം: ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിന് തുടക്കം

എന്‍സിസിസിആര്‍ അര്‍ബുദ ഗവേഷണ പഠനത്തിന് യുകെ അംഗീകാരം