in ,

അബൂബക്കര്‍ അല്‍സിദ്ദീഖ് ഹെല്‍ത്ത്‌സെന്ററില്‍ 24 മണിക്കൂര്‍ അടിയന്തര സേവനങ്ങള്‍

ദോഹ: പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേഷനു(പിഎച്ച്‌സിസി) കീഴിലുള്ള അബൂബക്കര്‍ അല്‍സിദ്ദീഖ് ഹെല്‍ത്ത്‌സെന്ററില്‍ 24 മണിക്കൂര്‍ അടിയന്തര പരിചരണ സേവനങ്ങള്‍ക്ക് തുടക്കമായി. അത്ര ഗുരുതരമോ അപകടകരമോ അല്ലാത്ത കേസുകളില്‍ രാത്രി പതിനൊന്നിനും രാവിലെ ഏഴിനുമിടയില്‍ രോഗികള്‍ക്ക് പരിചരണം ലഭ്യമാക്കും.

ചെറിയ പൊള്ളല്‍, ഉളുക്ക്, കടുത്ത തലവേദന, നിര്‍ജലീകരണം, തലകറക്കം എന്നിവയുള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് പരിചരണം ലഭ്യമാക്കും. അടിയന്തര പരിചരണ കേന്ദ്രത്തില്‍ ഫാര്‍മസി, എക്‌സ്‌റേ സേവനങ്ങളും ഡോക്ടറുടെയും നഴ്‌സ് ടീമിന്റെയും സാന്നിധ്യമുണ്ടാകും. സ്ഥിരമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ സെന്ററിലെ അടിയന്തര പരിചരണ സേവനം നിര്‍ണായകപങ്ക് വഹിക്കുമെന്ന് പിഎച്ച്‌സിസി വെസ്റ്റേണ്‍ റീജിയണ്‍ ഡയറക്ടര്‍ ഡോ.ഹയാം അലിഅല്‍ സദ പറഞ്ഞു.

രോഗികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും പരിചരണം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ ഈ ഹെല്‍ത്ത് സെന്ററില്‍ 78,000 പേരാണ് രജിസ്റ്റര്‍ ചെയ്ത് ചികിത്സാസേവനം തേടുന്നത്. നിരവധി ഫാമിലി മെഡിസിന്‍ സേവനങ്ങളാണ് സെന്ററില്‍ ലഭ്യമാക്കുന്നത്.

ജനറല്‍ മെഡിസിന്‍, വെല്‍-ബേബി, ആനുകാലിക രോഗപ്രതിരോധം, സാംക്രമികേതര രോഗം, പ്രസവപൂര്‍വ പ്രസവാനന്തര പരിചരണം, വുമണ്‍ സര്‍വീസസ്, സ്‌കൂള്‍ ഹെല്‍ത്ത് എന്നിവയെല്ലാം ലഭ്യമാക്കുന്നു. അല്‍ഗാനിം അല്‍ഗാനിം അല്‍ജദീദ്, അബുസിദ്ര, ഫരീജ് അല്‍മുര്‍റ എന്നിവിടങ്ങളിലെ കൂടുതല്‍പേരെ ആവശ്യമായ ആരോഗ്യപരിരക്ഷയുമായി ബന്ധിപ്പിക്കാന്‍ അടിയന്തരപരിചരണ സേവനം സഹായിക്കുമെന്ന് അബൂബക്കര്‍ സിദ്ദീഖ് ഹെല്‍ത്ത്‌സെന്റര്‍ മാനേജര്‍ ഡോ.ഇമാന്‍ അവാദ് അല്‍സാദി അല്‍യഫീ പറഞ്ഞു.

അടിയന്തര ആരോഗ്യസംരക്ഷണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദ്ധരായ ടീമിന്റെ നേതൃത്വത്തില്‍ സമഗ്രമായ സേവനങ്ങളാണ് രോഗികള്‍ക്ക് ഉറപ്പുനല്‍കുന്നത്. റൗദത്ത് അല്‍ഖയ്ല്‍, അല്‍ഗരാഫ, അല്‍കാബന്‍, അല്‍ഷഹാനിയ, അല്‍ശമാല്‍ ഹെല്‍ത്ത് സെന്ററുകളില്‍ 24 മണിക്കൂര്‍ അടിയന്തര പരിചരണ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ മറ്റുകേന്ദ്രങ്ങളിലും ഈ സേവനം തുടങ്ങും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എച്ച്എംസിയുടെ പുതിയ ട്രോമാ, അത്യാഹിത കേന്ദ്രം അമീര്‍ ഉദ്ഘാടനം ചെയ്തു

ടില്‍റ്റെഡ് ഇന്റര്‍സെക്ഷന്‍ തുരങ്കപാതയുടെ പ്രധാനഭാഗം തുറന്നു