in

അമല്‍; വളണ്ടിയറാവാന്‍ മൊറോക്കോയില്‍ നിന്ന് പറന്നെത്തിയവള്‍

ഹംസ കരിയാട്

ദോഹ

ഫോട്ടോ
അമല്‍

കായിക ലോകത്തെ കൗതുകങ്ങളെ പ്രണയിച്ച് കടല്‍ കടന്നെത്തിയ ഒരു യുവതി വളണ്ടിയറിംഗിലൂടെ നേടിയത് സ്വപ്‌ന സാക്ഷാത്കാരം.  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച വളണ്ടിയര്‍ വിഭാഗത്തില്‍ സേവനമനുഷ്ടിക്കാന്‍ മൊറോക്കോയില്‍ നിന്നാണ് അമല്‍ എത്തിയത്. കായിക മേഖലയും സന്നദ്ധ സേവനവും ഏറെ ഇഷ്ടപ്പെടുന്ന ഈ വിദ്യാര്‍ത്ഥിനി വളണ്ടിയറാവാന്‍ വേണ്ടി മാത്രമാണ് ദോഹയിലെത്തിയത്. വിദേശത്ത് നിന്നും നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട അന്‍പതോളം അന്തര്‍ദേശീയ വളണ്ടിയര്‍മാരില്‍ ഒരാളാണ് അവര്‍.

ഓഡിറ്റിംഗ് ആന്‍ഡ് മാനാജ്‌മെന്റ് കണ്‍ട്രോളില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സ്‌പോര്‍ട്‌സ് കണ്‍സല്‍ട്ടന്റ് ആവുകയാണ് ലക്ഷ്യം. പഠനത്തോടപ്പം തന്നെ തന്റെ രാജ്യത്ത് നടക്കുന്ന സ്‌പോര്‍ട്‌സ് മേളകളിലും വളണ്ടിയറായി സേവനം ചെയ്യാറുണ്ട്. അതിനിടെയാണ്  ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ വളണ്ടിയറാവാനുള്ള സാധ്യത അറിയാനായത്. അതിനുള്ള പരിശ്രമം തുടക്കത്തിലേ നടത്തുകയും ചെയ്തു. ദോഹയിലേക്ക് പറക്കാന്‍ രക്ഷിതാക്കള്‍ സമ്മതം മൂളിയതോടെ അമല്‍ ഹാപ്പി. ചാമ്പ്യന്‍ഷിപ്പ് വളണ്ടിയര്‍ ചുമതലയുള്ള ഹെബ മുഹമ്മദ് അലി അമലിന്റെ സേവന സന്നദ്ധതയും മികവും തിരിച്ചറിഞ്ഞ് വിമാനടിക്കറ്റും പുറമെ ദോഹയില്‍ താമസവും ഭക്ഷണവുമെല്ലാം സൗജന്യമായി ഒരുക്കിക്കൊടുത്തു. അതോടെ അമലിന് കാര്യങ്ങള്‍ എളുപ്പമായി.  

ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള പുതിയ ആളുകളെയും അവരുടെ സംസ്‌കാരങ്ങളെയും ഒരു കുടക്കീഴില്‍ അനുഭവിച്ചറിയാന്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ സാധിച്ചുവെന്നാണ് അമല്‍ വ്യക്മതാക്കിയത്.  ലോകം ചുറ്റി സഞ്ചരിച്ച് പൈതൃകങ്ങളെ തൊട്ടറിയാനുള്ള തന്റെ ആഗ്രഹത്തിന് ഒരു  തുടക്കം കൂടിയാണ് ഈ ദോഹ യാത്രയെന്നും അമല്‍ വിശദീകരിക്കുന്നു. ഖത്തറിന്റെ  ആദിത്യ മര്യാദയും, ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് വിജയകരമായി നടത്തിയതിന്റെ സംഘാടന മികവും ഏറെ ആഹ്ലാദത്തോടെ പറയാനാണ് അമലിനിഷ്ടം. കാരണം അതിലൊരു പങ്കാളി കൂടിയാണല്ലോ അമല്‍. തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ജേഷ്ഠസഹോദരിയെപോലെ കൂടെ നിന്ന് സൗകര്യങ്ങള്‍ ചെയ്ത് കൊടുത്ത വളണ്ടിയര്‍ വിഭാഗം മേധാവി ഹെബ മുഹമ്മദ് അലി,  ഒരു കുടുംബാംഗത്തെ പോലെ കൊണ്ട് നടന്ന ദോഹയിലെ സഹ വളണ്ടിയര്‍മാര്‍,  അങ്ങനെ ഒരുപാട് പേര്‍, എല്ലാറ്റിലുമുപരി തന്നെ യാത്രയാക്കിയ രക്ഷിതാക്കള്‍…ദോഹ നല്കിയ മികച്ച അനുഭവത്തിന് ഇവരോടെല്ലാം കടപ്പാടും നന്ദിയുമുണ്ടെന്ന്  ഈ യുവതി എടുത്തുപറയുന്നു.


What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘ലോക കായിക താരങ്ങള്‍ക്ക് യാത്രാ സംവിധാനമൊരുക്കിയ ആഹ്ലാദം’

ആറാം വാര്‍ഷിക നിറവില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്