Monday, August 10ESTD 1934

അമീര്‍ അനുശോചനം അറിയിച്ചു

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍അലം പാലസില്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് അല്‍സെയ്ദുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മസ്‌ക്കറ്റിലെത്തി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ബിന്‍ തൈമൂറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് അല്‍സെയ്ദുമായി അമീര്‍ കൂടിക്കാഴ്ച നടത്തി ഖത്തറിന്റെ അനുശോചനം നേരിട്ട് അറിയിക്കുകയായിരുന്നു. മസ്‌ക്കറ്റിലെ അല്‍അലം പാലസിലായിരുന്നു കൂടിക്കാഴ്ച. രാജകുടുംബാംഗങ്ങള്‍, റാങ്കിങ് ഉദ്യോഗസ്ഥര്‍, മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്കും അമീര്‍ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനോടു കരുണക്കായും സ്വര്‍ഗത്തില്‍ സമാധാനത്തോടെ വിശ്രമിക്കാനാകട്ടെയെന്നും കുടുംബത്തെയും രാജകുടുംബത്തെയും ക്ഷമയോടും ആശ്വാസത്തോടും പ്രചോദിപ്പിക്കാനും കഴിയട്ടെയെന്നും അമീര്‍ അല്ലാഹുവിനോടു പ്രാര്‍ഥിച്ചു. ഔദ്യോഗിക പ്രതിനിധിസംഘവും അമീറിനൊപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ പ്രൈവറ്റ് സുല്‍ത്താനി വിമാനത്താവളത്തിലെത്തിയ അമീറിനെ മന്ത്രി സയ്യിദ് ഫാതിഖ് ബിന്‍ ഫഹര്‍ അല്‍സെയ്ദ്, മസ്‌ക്കറ്റ് ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ബുസൈദി, ഒമാനിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് ജാസിം ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി എന്നിവര്‍ സ്വീകരിച്ചു.

error: Content is protected !!