in ,

അമീര്‍ അബുജയില്‍; നൈജീരിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അബുജ രാജ്യാന്തര വിമാനത്താവളത്തില്‍

ദോഹ: റുവാണ്ടയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നൈജീരിയന്‍ തലസ്ഥാനമായ അബുജയില്‍. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി അമീര്‍ ചര്‍ച്ച നടത്തി. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും ബന്ധം വിപുലീകരിക്കുന്നതും ചര്‍ച്ചയായി. ഇന്നലെ ഉച്ചയ്ക്കുശേഷം അസോ റോക്ക് പ്രസിഡന്‍ഷ്യല്‍ വില്ലയിലായിരുന്നു കൂടിക്കാഴ്ച. പൊതുവായ താല്‍പര്യമുള്ള വിവിധ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

ഖത്തറും നൈജീരിയയും തമ്മില്‍ നിക്ഷേപ, ഊര്‍ജ,സാമ്പത്തിക, കാര്‍ഷിക, അടിസ്ഥാനസൗകര്യവികസന മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നത് ചര്‍ച്ച ചെയ്തു. മേഖലാ, രാജ്യാന്തര സംഭവവികാസങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഇരുനേതാക്കളും പങ്കുവച്ചു. പ്രസിഡന്‍ഷ്യല്‍ വില്ലയില്‍ അമീറിന് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു.

നേരത്തെ നിനംദി അസികിവി രാജ്യാന്തര വിമാനത്താവളത്തില്‍ അമീറിനെയും ഔദ്യോഗിക പ്രതിനിധിസംഘത്തെയും നൈജീരിയ വിദേശകാര്യമന്ത്രി ജെഫ്രി ഒന്‍യേമ, അബുജ ഫെഡറല്‍ കാപിറ്റലിന്റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് ബെല്ലോ, നൈജീരിയയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍അസീസ് ബിന്‍ മുബാറക്ക് അല്‍മുഹന്നദി, ഖത്തരി എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്വീകരണത്തിനിടെ അബുജ തലസ്ഥാനത്തിന്റെ ബഹുമാനസൂചകമായുള്ള താക്കോല്‍ അമീര്‍ ഏറ്റുവാങ്ങി. ഫോക്‌ലോറിക് നൈജീരിയന്‍ ഗ്രൂപ്പിന്റെ സാംസ്‌കാരിക പ്രകടനവും ഒരുക്കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

10,000 മീറ്ററില്‍ സജ്ഞീവനിക്ക് വെങ്കലം

ഗ്രാന്‍ഡ്മാള്‍ മെഗാ പ്രമോഷന്‍: വിജയികളെ കണ്ടെത്തി