
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മാജിദ് ടെബ്ബൗണുമായി ചര്‍ച്ച നടത്തി. അല്‍മുറാദിയ പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീര്‍ പറഞ്ഞു. രണ്ട് സഹോദരരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ഊര്‍ജം, സമ്പദ്വ്യവസ്ഥ, നിക്ഷേപം, സംസ്‌കാരം, കായികം എന്നീ മേഖലകളില്‍ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയായി. ഫലസ്തീന്‍ വിഷയം, ലിബിയന്‍ പ്രതിസന്ധി തുടങ്ങി പൊതുവായ ആശങ്കകളുള്ള മേഖലാ രാജ്യാന്തര വിഷയങ്ങളും ചര്‍ച്ചയായി. ടുണീഷ്യയിലെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ രാവിലെയാണ് അമീര്‍ അള്‍ജീരിയയിലെത്തിയത്. ഹൗരി ബൗമെദീന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അമീറിനെ സ്വീകരിച്ചു. മുതിര്‍ന്ന അള്‍ജീരിയന്‍ ഉദ്യോഗസ്ഥര്‍, അള്‍ജീരിയയിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ഇബ്രാഹിം അല്‍മാലികി, അള്‍ജീരിയയിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ഇബ്രാഹിം അല്‍മാലികി, ഖത്തറിലെ അള്‍ജീരിയന്‍ അംബാസഡര്‍ മുസ്തഫ ബുട്ടൂര എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.