in ,

അമീര്‍ ഇറ്റാലിയന്‍ സെനറ്റ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറ്റാലിയന്‍ സെനറ്റ് പ്രസിഡന്റ് മരിയ എലിസബറ്റ കസല്ലറ്റിയുമായി ചര്‍ച്ച നടത്തുന്നു

ഖത്തറിനെതിരായ ഉപരോധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറ്റലി

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറ്റാലിയന്‍ സെനറ്റ് പ്രസിഡന്റ് മരിയ എലിസബറ്റ കസല്ലറ്റിയുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം എത്തിയതായിരുന്നു ഇറ്റാലിയന്‍ പ്രതിനിധിസംഘം. അമീരി ദിവാനിലെ അമീറിന്റെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.

ദോഹയില്‍ അടുത്തിടെ നടന്ന 140ാം ഇന്റര്‍ പാര്‍ലമെന്ററി യൂനിയന്‍ സമ്മേളനം വിജയകരമായതിലും സമ്മേളനത്തിന്റെ ഗുണഫലങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതിലും സെനറ്റ് പ്രസിഡന്റ് അമീറിനെ അഭിനന്ദിച്ചു. ഇറ്റലിയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതല്‍ ദൃഡപ്പെടുത്തുന്നതും ചര്‍ച്ചയായി. ഉപരോധം മൂലം മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയും വിഷയമായി.

ഉപരോധം ഗള്‍ഫ്‌മേഖലയുടെ സുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്ന ഇറ്റലിയുടെ നിലപാട് സെനറ്റ് പ്രസിഡന്റ് ആവര്‍ത്തിച്ചു. ഖത്തറിന് മേലുള്ള ഉപരോധം എത്രയും പെട്ടന്ന് അവസാനിപ്പിക്കണം. മനുഷ്യാവകാശലംഘനങ്ങള്‍ക്കും പൈട്ടന്ന് പരിഹാരം കാണണമെന്നും അവര്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ പൊതുവായ താല്‍പര്യമുള്ള മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്തു. തൊഴില്‍ മേഖലയില്‍ ഖത്തര്‍ നടപ്പാക്കിയ വിവിധ നടപടികള്‍ തൊഴിലാളികള്‍ക്ക് ഗുണകരമാണെന്ന് സെനറ്റ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

തൊഴിലാളികളുടെ അവകാശസംരക്ഷണത്തില്‍ ഖത്തറിന്റെ ഇത്തരത്തിലുള്ള നടപടികള്‍ അനുകരണീയമാണ്. ഗള്‍ഫ്പ്രതിസന്ധി പരിഹരിക്കാനുള്ള കാര്യങ്ങളിലെ ഇറ്റലിയുടെ ഭാഗത്തുനിന്നുള്ള നല്ല നടപടികളെ അമീര്‍ പ്രകീര്‍ത്തിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും ഇറ്റാലിയന്‍ സെനറ്റ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി. ശൂറാകൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ലാ ബിന്‍ സെയ്ദ് അല്‍മഹ്മൂദും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഖത്തറിലെ ഇറ്റാലിയന്‍ അംബാസഡര്‍ പാസ്‌ക്വേല്‍ സല്‍സാനോയും കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വഖ്‌റ സ്‌റ്റേഡിയം ഉദ്ഘാടനം മേയ് 16ന്; വിപുലമായ പരിപാടികള്‍

നഴ്‌സിങ് മേഖലയ്ക്ക് ഖത്തറില്‍ ശക്തമായ പിന്തുണയെന്ന് സര്‍വേ