
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് ഡോ.തോമസ് ബാഷുമായി ചര്‍ച്ച നടത്തി. സ്വിറ്റ്സര്‍ലന്റിലെ ലൗസന്നെയില് നടന്ന ഐഒസി ജനറല്‍ അസംബ്ലിയുടെ 134-ാമത് സെഷനോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തതില്‍ ഡോ.ബാഷിനെ അമീര്‍ അഭിനന്ദിച്ചു.
കമ്മിറ്റി സ്ഥാപിതമായി 125-ാം വാര്‍ഷികത്തിലാണ് ദി ഒളിമ്പിക് ഹൗസ് എന്ന പേരില്‍ പുതിയ ആസ്ഥാനം യാഥാര്‍ഥ്യമായത്. ഖത്തറും ഐഒസിയും തമ്മില്‍ വിവിധ മേഖലകളിലുള്ള ബന്ധവും സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.