in , ,

അമീര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 11 മുതല്‍

ദോഹ:അമീര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 11 മുതല്‍. മത്സരങ്ങളുടെ തീയതി, വേദി തുടങ്ങിയവ നിശ്ചയിച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. മാര്‍ച്ച് 11 മുതല്‍ തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. 11ന് അല്‍ദുഹൈല്‍ ക്ലബ്ബിന്റെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ അല്‍അറബി അല്‍അഹ്‌ലിയെ നേരിടും. 12ന് അല്‍സദ്ദ് ക്ലബ്ബിന്റെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ അല്‍റയ്യാന്‍ അല്‍മര്‍ഖിയയുമായി ഏറ്റുമുട്ടും. 13ന് അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാംക്വാര്‍ട്ടറില്‍ അല്‍വഖ്‌റയാണ് അല്‍സദ്ദിന്റെ എതിരാളികള്‍.
14ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന ക്വാര്‍ട്ടറില്‍ അല്‍ദുഹൈല്‍ അല്‍സെയ്‌ലിയയെ നേരിടും. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ പന്ത്രണ്ട് ടീമുകള്‍ക്കൊപ്പം സെക്കന്റ് ഡിവിഷനിലെ നാലു ടീമുകളുമായിരുന്നു അമീര്‍ കപ്പിന്റെ ആദ്യറൗണ്ടില്‍ മത്സരിച്ചത്. സെക്കന്റ് ഡിവിഷനില്‍ യോഗ്യതാമത്സരങ്ങള്‍ നടത്തിയാണ് നാലു ടീമുകളെ തെരഞ്ഞെടുത്തത്. എട്ടുവീതം ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രാഥമികറൗണ്ട് മത്സരങ്ങള്‍. ഇതില്‍ നിന്നാണ് എട്ടു ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സി.കെ.കാസിമിന് സ്വീകരണം നല്‍കി

മാരിടൈം ഉച്ചകോടി തുടങ്ങി; സമുദ്ര ഗതാഗതത്തിന് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് മന്ത്രി