in ,

അമീര്‍ ജപ്പാനില്‍

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി

ദോഹ: ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ടോക്കിയോയിലെത്തി. ടോക്കിയോ രാജ്യാന്തര വിമാനത്താവളത്തില്‍ ജാപ്പനീസ് വിദേശകാര്യമന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് സെയ്ചി ഒറ്റ്‌സുക, ജപ്പാന്‍-ഖത്തര്‍ പാര്‍ലമെന്ററി ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ തദാഹികോ ഇറ്റോ, ജപ്പാനിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ബിന്‍ മുഹമ്മദ് റാഫി അല്‍ഇമാദി, ഖത്തരി എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇംപീരിയല്‍ പാലസില്‍ ഇന്നാണ് കിരീടധാരണ ചടങ്ങ്. കിരീടധാരണത്തോടനുബന്ധിച്ചുള്ള അത്താഴവിരുന്നിലും അമീര്‍ പങ്കെടുക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കുട്ടികളുടെയും അനുവാചകരുടേയും ഹൃദയം കീഴടക്കി നൗഷാദ് മാഷ്

മാനസികാരോഗ്യ ബോധവല്‍ക്കരണ കാമ്പയിന്‍ തുടരുന്നു