
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മേഖലയിലെ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഇറാഖിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കുന്നതിനും ഉയര്‍ത്തുന്നതിനുമുള്ള മാര്‍ഗങ്ങളും വിശദീകരിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ ബുധനാഴ്ച ഖത്തറിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് അലി സുബ്ഹാനിയുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും തീവ്രത കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും