
ദോഹ: അമീര്‍ ശൈഖ് തമീം അല്‍താനി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രത്യേകിച്ചും ഇറാഖിലെ സ്ഥിതിവിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി സാഹചര്യം ശാന്തമാക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. ഖത്തറും ഫ്രാന്‍സ്, യുകെ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങളും അവലോകനം ചെയ്തു. അതേസമയം ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷരീഫുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇറാഖിലെ സ്ഥിതിവിശേഷങ്ങള്‍, സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, കൂടുതല്‍ തീവ്രവതയില്‍നിന്നും ജനങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ചയായി.