in , , ,

അമീര്‍- മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് കൂടിക്കാഴ്ച നാളെ

ഡോ.മഹാതീര്‍ മുഹമ്മദ്

മഹാതീറിന് ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കും

ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തുന്ന മലേഷ്യന്‍ പ്രധാനമന്ത്രി ഡോ.മഹാതീര്‍ മുഹമ്മദുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നാളെ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണം ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഖത്തറിനും മലേഷ്യക്കുമിടയില്‍ സംയുക്ത ഉന്നതതല സുപ്രീംകമ്മിറ്റി രൂപീകരണം സംബന്ധിച്ച ധാരണാപത്രവും ഇതോടനുബന്ധിച്ച് ഒപ്പുവെക്കും. മേഖലാ, രാജ്യാന്തരതലത്തില്‍ പൊതുവായ താല്‍പര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരും. ഡോ. മഹാതീര്‍ മുഹമ്മദ് വെള്ളിയാഴ്ച(ഡിസംബര്‍ 13) ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തും. ഖത്തറും മലേഷ്യയും തമ്മിലുള്ള ശക്തമായതും തന്ത്രപരവുമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തുകയും അതിഥികളുമായി സംവദിക്കുകയും ചെയ്യും.ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ.ഹസന്‍ ബിന്‍ റാഷിദ് അല്‍ദെര്‍ഹം അദ്ദേഹത്തെ സ്വീകരിക്കും. യൂണിവേഴ്‌സിറ്റിയിലെ ഇബ്‌നു ഖല്‍ദൂന്‍ ഹാളിലായിരിക്കും പ്രഭാഷണം. ഡോ. അല്‍ദെര്‍ഹം ഡോ.മഹാതീര്‍ മുഹമ്മദിന് ഹോണററി ഡോക്ടറേറ്റ് നല്‍കും. ഇതു രണ്ടാംതവണയാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് അനുവദിക്കുന്നത്. നേരത്തെ 2015ല്‍ തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന് ഹോണററി ഡോക്ടറേറ്റ് നല്‍കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ 2022 നിര്‍മാണ പദ്ധതികളില്‍ ആരോഗ്യ സുരക്ഷാ നാഴികക്കല്ലുകള്‍ പിന്നിട്ട് സുപ്രീംകമ്മിറ്റി

ദോഹ ഫോറം 14, 15 തീയതികളില്‍; ഇവാന്‍ക ട്രംപ് പങ്കെടുക്കും