
ദോഹ: അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ഹമദ് അല്‍താനി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍ നടന്ന കൂടികാഴ്ചയില്‍ സുപ്രധാന വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ഖത്തറിന്റെ ഏറ്റവും വലിയ നിക്ഷേപസുഹൃത്താണ് അമേരിക്കയെന്നും ബന്ധം കൂടുതല്‍ ശക്തവും സുദൃഡവുമായി തുടരാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും അമീര്‍ പറഞ്ഞു. ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തിലേക്ക് ട്രംപിനെ അമീര്‍ ക്ഷണിച്ചു.
അമേരിക്കയുടെ വലിയ നിക്ഷേസുഹൃത്താണ് ഖത്തറെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അതേസമയം അമേരിക്ക- ഇറാന് വിഷയത്തില്‍ ഖത്തര്‍ മധ്യസ്ഥത വഹിക്കുമെന്ന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.