in ,

അമീര്‍ ഹമദ് ബിന്‍ ഖലീഫ സാഷ് പുരസ്‌കാരം സമ്മാനിച്ചു

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമീരി ദിവാനിലെ ഉപദേഷ്ടാവായ ഡോ. ഇബ്രാഹിം അല്‍ഇബ്രാഹിമിന് ഹമദ് ബിന്‍ ഖലീഫ സാഷ് പുരസ്‌കാരം സമ്മാനിക്കുന്നു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമീരി ദിവാനിലെ സാമ്പത്തിക ഉപദേഷ്ടാവായ ഡോ. ഇബ്രാഹിം അല്‍ഇബ്രാഹിമിന് ഹമദ് ബിന്‍ ഖലീഫ സാഷ് പുരസ്‌കാരം സമ്മാനിച്ചു. രാജ്യത്തിനായി നല്‍കിയ ഉന്നതമായ സംഭാവനകളും സേവനങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയത്. അല്‍ബഹര്‍ പാലസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പുരസ്‌കാരം അമീര്‍ സമ്മാനിച്ചത്. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി തുടങ്ങിയവര്‍ പങ്കെടുത്തു. ബഹുമതിക്ക് അമീറിനോടുള്ള ആഴത്തിലുള്ള അഭിമാനവും കടപ്പാടും ഡോ.ഇബ്രാഹിം അല്‍ഇബ്രാഹിം വ്യക്തമാക്കി.

മുന്‍ സാംസ്‌കാരിക പൈതൃക മന്ത്രിയും അമീരി ദിവാന്‍ ഉപദേഷ്ടാവുമായ ഡോ.ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍കുവാരി, രാജ്യത്തിന്റെ സുരക്ഷാ, പോലീസ് മേഖലയിലെ സ്ഥാപകരിലൊരാളായ ഗാനിം ബിന്‍ സുല്‍ത്താന്‍ അല്‍ഹുദൈഫി, ശൂറാ കൗണ്‍സില്‍ മുന്‍സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ഖുലൈഫി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് നേരത്തെ അമീര്‍ ഹമദ് ബിന്‍ ഖലീഫ സാഷ് ബഹുമതി സമ്മാനിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അര്‍മാന്‍ മാലിക് ലൈവ് ഇന്‍ ഖത്തര്‍ ഈദിന്റെ രണ്ടാംദിനത്തില്‍

അമീര്‍ കപ്പ് ഫൈനല്‍ ഖത്തരി റഫറിമാര്‍ നിയന്ത്രിക്കും