in ,

അമീര്‍ കുവൈത്തില്‍: ആവേശകരമായ വരവേല്‍പ്പ്

അമീര്‍ ശെഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് സ്വീകരിക്കുന്നു

ദോഹ: സാഹോദര്യ സന്ദര്‍ശനാര്‍ഥം കുവൈത്തിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ആവേശകരമായ വരവേല്‍പ്പ്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അമീറിനെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് സ്വീകരിച്ചു.

കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ഗാനിം, നാഷണല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് മിഷാല്‍ അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ഹമദ് അല്‍സബാഹ്, ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് നാസര്‍ സബാഹ് അല്‍അഹമ്മദ്, ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ ഹമദ് അല്‍സബാഹ്, ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍സബാഹ്, എന്നിവരും കുവൈത്തി ശൈഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അമീറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

കത്താറയില്‍ ഗരന്‍ഗാവോ ആഘോഷങ്ങളില്‍ പങ്കടുക്കുന്ന കുട്ടികള്‍

കുവൈത്തിലെ ഖത്തര്‍ അംബാസഡര്‍ ബന്‍ദാര്‍ ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ, ഖത്തറിലെ കുവൈത്ത് അംബാസഡര്‍ ഹഫീസ് മുഹമ്മദ് അല്‍അജ്മി, ഖത്തരി എംബസിയിലെ അംഗങ്ങള്‍ എന്നിവരും വിമാനത്താവളത്തിലുണ്ടായിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി അമീര്‍ ഇന്നലെതന്നെ ദോഹയിലേക്ക് മടങ്ങി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ ഗരന്‍ഗാവോ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു

ഖത്തര്‍ തീര്‍ഥാടകര്‍ക്കെതിരെ സഊദിയുടെ വംശീയ വിവേചനം: ഹറമൈന്‍ വാച്ച്