
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ന്യുയോര്‍ക്കില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിനെ സന്ദര്‍ശിച്ചു. യുഎന്‍ പൊതുസഭയുടെ 74-ാമത് സെഷനില്‍ പങ്കെടുക്കാനെത്തിയ അമീര്‍ കുവൈത്ത് അമീറിന്റെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
കുവൈത്ത് അമീറിന്റെ ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച അമീര്‍ ആയുരാരോഗ്യസൗഖ്യം ആശംസിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധവും സഹകരണവും അവലോകനം ചെയ്ത ഇരുവരും രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ അവ വര്‍ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. അമീറിനെ അനുഗമിക്കുന്ന പ്രതിനിധിസംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു.
കുവൈത്തിന്റെ ഭാഗത്തുനിന്ന് ദേശീയ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് മെഷാല്‍ അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ െൈശെഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അല്‍സബാഹ് എന്നിവരും പ്രതിനിധിസംഘാംഗങ്ങളും പങ്കെടുത്തു