in ,

അമീര്‍- ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച ജൂലൈയില്‍ വൈറ്റ്ഹൗസില്‍

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുന്നു(ഫയല്‍ ചിത്രം)

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തും. ജൂലൈ ഒന്‍പതിന് വൈറ്റ്ഹൗസിലായിരിക്കും കൂടിക്കാഴ്ചയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മേഖലാ രാഷ്ട്രീയം, സുരക്ഷാ വിഷയങ്ങള്‍, തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങളുടെ നിയമവിരുദ്ധ ഉപരോധം മൂന്നാംവര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടിയാണ് അമീര്‍- ട്രംപ് കൂടിക്കാഴ്ച. ഖത്തറും അമേരിക്കയും തമ്മില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബന്ധമാണുള്ളത്. ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ഇപ്പോള്‍ത്തന്നെ മികച്ച രീതിയിലുള്ള സുരക്ഷാ, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും അമീറിന്റെ സന്ദര്‍ശനം ഉപകരിക്കുമെന്ന് വൈറ്റ്ഹൗസ് ചൂണ്ടിക്കാണിക്കുന്നു. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുടെ ഭാഗത്തുനിന്നും ഇടപെടലുകളുണ്ടായെങ്കിലും ഫലം കൈവരിക്കാനായിട്ടില്ല.

അമേരിക്കയുടെ മിഡില്‍ഈസ്റ്റിലെ സുപ്രധാന സൈനിക താവളം ഖത്തറിലാണ്. ഇസ്രാഈലി- ഫലസ്തീനിയന്‍ സമാധാനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രംപ് ഭരണകൂടം ജൂണ്‍ 25, 26 തീയതികളില്‍ മനാമയില്‍ സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ സമ്മേളനത്തിലും ഖത്തര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ അമീറും ഡോണള്‍ഡ് ട്രംപും വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കുറ്റകൃത്യങ്ങളുടെ പ്രതിരോധത്തിന് രാജ്യാന്തര സഹകരണം സുപ്രധാനമെന്ന് ഖത്തര്‍

കായികമേഖലയിലെ ഖത്തറിന്റെ നിക്ഷേപാവസരങ്ങള്‍ ന്യുയോര്‍ക്ക് സമ്മേളനത്തില്‍