in ,

അമീര്‍ ഫലസ്തീന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തുന്നു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തി. അമീരിദിവാനില്‍ ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രസിഡന്റ് അമീറിനോടു വിശദീകരിച്ചു. ഫലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്ക് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ നല്‍കുന്ന സഹായങ്ങളും പരാമര്‍ശിച്ചു. പൊതുതാല്‍പര്യമുള്ള മേഖലാ, രാജ്യാന്തര വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. മന്ത്രിമാരും ഫലസ്തീന്‍ പ്രസിഡന്റിനൊപ്പമുണ്ടായിരുന്ന ഔദ്യോഗിക പ്രതിനിധിസംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു. ഫലസ്തീന്‍ പ്രസിഡന്റിനായി അമീര്‍ ഇഫ്താര്‍ വിരുന്നും ഒരുക്കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഐടിബി ചൈനയില്‍ ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ പങ്കെടുത്തു

മുഹമ്മദ് അല്‍മുദാഖ മൈന്‍ഡ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്