in ,

അമീര്‍ ബലദ്‌ന ഫാം സന്ദര്‍ശിച്ചു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ബലദ്‌ന ഫാം സന്ദര്‍ശിച്ചു. ബലദ്‌ന ഫുഡ് ഇന്‍ഡസ്ട്രീസിലെ വിവിധ ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ഏറ്റവും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് അമീറിനോടു വിശദീകരിച്ചു. ക്ഷീരകൃഷി, ക്ഷീരോത്പാദനം,  ജ്യൂസ് ഉത്പാദനം എന്നിവയ്ക്കായുള്ള സാങ്കേതിക വിദ്യകള്‍ അമീര്‍ മനസിലാക്കി.

ഖത്തരി ഉടമസ്ഥതയിലുള്ള പ്രധാന സ്വകാര്യ കമ്പനിയായ ബലദ്‌ന ഫുഡ് ഇന്‍ഡസ്ട്രീസിന്റെ ബലദ്‌ന ജ്യൂസ് അടുത്തിടെയാണ് വിപണിയില്‍ എത്തിച്ചത്്. ആറു വ്യത്യസ്ത ഫ്‌ളേവറുകളിലായാണ് ബലദ്‌ന ജ്യൂസ് വിപണിയിലിറക്കിയിരിക്കുന്നത്. പഞ്ചസാരയോ കളറോ ചേര്‍ക്കാതെയുള്ള നൂറു ശതമാനവും പ്രകൃതിദത്തമായ ഫ്രൂട്ട് ജ്യൂസ് ഉപഭോക്താക്കളില്‍ സ്വീകാര്യത നേടുന്നുണ്ട്.  

ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍, പോമഗ്രനേറ്റ്, ഫ്രൂട്ട് മിക്‌സ്, ട്രോപ്പിക്കല്‍ മിക്‌സ് ഫ്രൂട്ട്  എന്നീ ജനപ്രിയ ഫ്‌ളേവറുകളില്‍ ജ്യൂസ് ലഭ്യമാണ്. ഉപരോധത്തിനുശേഷം ക്ഷീരോത്പന്നമേഖലയില്‍ സ്വയംപര്യാപ്്തത ലക്ഷ്യമിട്ടുള്ള പദ്ധതികളില്‍ ഏറ്റവും സുപ്രധാനമായ ഇടപെടല്‍ നടത്തുന്ന കമ്പനിയാണ് ബലദ്‌ന. 2016ന്റെ അവസാനം  പുതിയ സംരംഭം സ്ഥാപിതമായതുമുതല്‍ വന്‍വികസനപ്രവര്‍ത്തനങ്ങളാണ് ബലദ്‌ന നടത്തുന്നത്.

ഉപരോധത്തിനു മുമ്പ് 50 ടണ്ണില്‍താഴെയായിരുന്നു ഉത്പാദനശേഷി.  പിന്നീട് പ്രതിദിന ഉത്പാദനശേഷി 500 ടണ്ണിലേക്ക് ഉയര്‍ത്തി.  രാജ്യത്തിന്റെ ആവശ്യകത നിറവേറ്റാന്‍ ബലദ്‌നയ്ക്കായിട്ടുണ്ട്.  കേവലം പാലില്‍ മാത്രമായി ബലദ്‌ന ഉത്പന്നങ്ങള്‍ പരിമിതപ്പെടുത്തുന്നില്ല. 

പൗള്‍ട്രി, മാംസം, കാലിത്തീറ്റ ഉത്പാദനം തുടങ്ങിയ മേഖലകളിലേക്ക് കടക്കുന്നതിനും കമ്പനിക്ക് പദ്ധതിയുണ്ട്. ഖത്തറില്‍ ലോങ് ലൈഫ് മില്‍ക്ക്(ദീര്‍ഘകാല ഉപയോഗയോഗ്യമായ പാല്‍) ഉത്പാദന പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഖത്തറില്‍ ഫ്രഷ് പാല്‍ ഏറ്റവും കൂടുതലായി ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ബലദ്‌ന.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആനാണ്ടി അനുസ്മരണം ഇന്ന്; വിവി മുഹമ്മദലി പങ്കെടുക്കും

വിശുദ്ധ കഅബയുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനം ക്യുഎന്‍എല്ലില്‍