in ,

അമീര്‍ ഹമാസ് പ്രതിനിധിസംഘവുമായി ചര്‍ച്ച നടത്തി

അമീര്‍ ഹമാസ് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുന്നു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഹമാസ്(ഇസ് ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റ് ഇന്‍ ഫലസ്തീന്‍) പൊളിറ്റിക്കല്‍ ബ്യൂറോ പ്രതിനിധിസംഘവുമായി ചര്‍ച്ച നടത്തി. അല്‍ബഹര്‍ പാലസില്‍ അമീറിന്റെ ഓഫീസില്‍വെച്ചായിരുന്നു ഹമാസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. ഫലസ്തീനിയന്‍ സംഭവവികാസങ്ങള്‍ ചര്‍ച്ചയില്‍ വിലയിരുത്തി.

ഫലസ്തീനിയന്‍ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും ഗസക്ക് ഖത്തര്‍ തുടര്‍ന്നുവരുന്ന പിന്തുണക്കും സഹായത്തിനും അമീറിന് ആഴത്തിലുള്ള നന്ദിയും പ്രശംസയും ഹമാസ് സംഘം അറിയിച്ചു. ഫലസ്തീനുള്ള പിന്തുണയുടെ കാര്യത്തില്‍ ഖത്തറിന്റെ ഉറച്ച നിലപാട് അമീര്‍ ആവര്‍ത്തിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈദ് അവധി: സന്ദര്‍ശകരെ സ്വീകരിക്കാന്‍ പാര്‍ക്കുകള്‍ സജ്ജം

ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ 21ന് ലുസൈല്‍ അറീനയില്‍