in , , ,

അമീറിന്റെ പ്രസംഗത്തെ പ്രശംസിച്ച് അംബാസഡര്‍മാര്‍

ദോഹ: ശൂറാ കൗണ്‍സിലില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് ദോഹയിലുള്ള വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍. ദേശീയ, മേഖലാ, അന്താരാഷ്ട്ര തലങ്ങളിലെ പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം പരാമര്‍ശിച്ച് കൊണ്ടായിരുന്നു അമീറിന്റെ പ്രസംഗമെന്ന് അംബാസഡര്‍മാര്‍ പറഞ്ഞു. ഉന്നതമായ ധാര്‍മിക മൂല്യങ്ങളും നീതിയും കൈമുതലാക്കി യുവ തലമുറയുടെ വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെയാണ് ഖത്തര്‍ മുന്നേറുന്നതെന്നും തന്റെ പ്രഭാഷണത്തില്‍ അമീര്‍ വ്യക്തിമാക്കിയതായും അവര്‍ പറഞ്ഞു.
വളരെ വിശാലമായ ഒരു പ്രസംഗമാണ് അമീര്‍ നടത്തിയതെന്നും അതില്‍ ഖത്തറിന്റെ കാര്യങ്ങളും ജി.സി.സി പ്രശ്‌നങ്ങളും വ്യക്തമായി അവതരിപ്പിക്കപ്പെട്ടതായി തുര്‍ക്കി അംബാസഡര്‍ ഫിക്രീത് ഔസര്‍ പറഞ്ഞു. ഖത്തറിനെതിരെ ചില രാജ്യങ്ങള്‍ നടത്തുന്ന നിയമവിരുദ്ധ ഉപരോധം രാജ്യത്തുണ്ടാക്കിയ വെല്ലുവിളികളും കൃത്യമായ ഇടപെടലിലൂടെ അതിനെ മറികടക്കാന്‍ സാധിച്ചതും വിശദീകരിക്കപ്പെടുകയുണ്ടായി.
കുവൈത്തിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങളെ കുറിച്ചും ഇനിയും ചര്‍ച്ചകള്‍ക്കും രാജ്യത്തിന്റെ പരമാധികാരത്തിന് കോട്ടം സംഭവിക്കാത്ത ഏത് പരിഹാരത്തിനും തയ്യാറാണെന്ന പ്രഖ്യാപനവും പ്രസക്തമാണെന്നും ഔസര്‍ പറഞ്ഞു. വളരെ താത്പര്യത്തോടെയാണ് അമീറിന്റെ പ്രസംഗം വീക്ഷിച്ചതെന്നും പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും പ്രഭാഷണത്തില്‍ കടന്ന് വന്നതായും ജപ്പാന്‍ അംബാസഡര്‍ കസുവോ സുനാഗ പറഞ്ഞു. പ്രാദേശിക, മേഖലാ, അന്താരാഷ്ട്ര വിഷയങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള പ്രധാനപ്പെട്ട ഒരു പ്രസംഗമായിരുന്നു ഇത്. ശൂറാ കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പിന് ഉന്നത സമിതിയെ നിയമിച്ചത് വളരെ പ്രധാനപ്പെട്ട തീരുമാനമാണെന്നും ഖത്തറിന്റെ ഭാവിക്ക് വളരെ പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കാനും ജി.സി.സിയുടെ ചട്ടക്കൂടിനകത്ത് പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ തയ്യാറാണെന്നുമുള്ള ഖത്തറിന്റെ തീരുമാനം പ്രശംസനീയമാണെന്ന് ചൈനീസ് അംബാസഡര്‍ ഴുഓ ജിയാന്‍ പറഞ്ഞു.
മികച്ച പ്രഭാഷണത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ പ്രശംസിക്കുകയാണെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ദിശാ സൂചികയായിരുന്നു പ്രസംഗമെന്നും ഇറ്റാലിയന്‍ അംബാസഡര്‍ പാസ്‌ക്വലി സല്‍സാനോ പറഞ്ഞു. ഇറാന്‍, ബംഗ്ലാദേശ്, മെക്‌സികോ,ക്യൂബ തുടങ്ങിയ രാജ്യങ്ങളുടെ ദോഹയിലെ അംബാസഡര്‍മാരും അമീറിന്റെ പ്രസംഗത്തെ പ്രശംസിച്ച് സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്‍കാസ് ഖത്തര്‍ ‘ഹൃദയപൂര്‍വം ദോഹ’ 15ന് ബര്‍സാന്‍ യൂത്ത് സെന്ററില്‍

ബ്രയാന്‍ ഡോണലിയുടെ ഭീമന്‍ ബലൂണ്‍ ശില്‍പം കോര്‍ണീഷില്‍