in ,

അമീറിന്റെ ശൂറാ കൗണ്‍സില്‍ പ്രസംഗത്തിന് അഭിനന്ദന പ്രവാഹം

ദോഹ: നാല്‍പ്പത്തിയെട്ടാമത് ശൂറാ കൗണ്‍സിലിന്റെ സാധാരണ യോഗത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന് അഭിനന്ദന പ്രവാഹം. ഖത്തറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സ്പര്‍ശിച്ച പ്രസംഗത്തില്‍ നിശ്ചദാര്‍ഢ്യത്തോടെയുള്ള ചുവടുവെയ്പുകളാണ് രാജ്യം പ്രശ്‌നങ്ങളിലെല്ലാം സ്വീകരിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. പ്രാദേശകമായും അന്തര്‍ദേശീയ തലങ്ങളിലുമുള്ള വിവിധ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഉപദേശങ്ങളോടൊപ്പം അത്തരം സന്ദര്‍ഭങ്ങളില്‍ ഖത്തര്‍ സ്വീകരിച്ച നടപടികളും അമീര്‍ വിശദീകരിച്ചു. മന്ത്രിസഭാ യോഗം, ശൂറാ കൗണ്‍സില്‍, വിവിധ മന്ത്രിമാര്‍, ഖത്തറിലെ വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ തുടങ്ങിയവര്‍ അമീറിന്റെ പ്രസംഗത്തിന് അഭിനന്ദനവുമായി രംഗത്തെത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖിഫ് ഫുട്‌ബോള്‍: കെ.എം.സി.സി മലപ്പുറത്തിന് ഉജ്വല ജയം

മികവുറ്റ പ്രസംഗത്തിന് മുക്തകണ്ഠ പ്രശംസ