in ,

അമ്മാന്‍ ജൂനിയര്‍ ടെന്നീസ് കിരീടം മുബാറക്ക അല്‍നുഐമിക്ക്

ഖത്തറിന്റെ മുബാറക്ക അല്‍നുഐമിയും കൊളംബിയയുടെ മരിയാന റാമിരെസ് നീറ്റോയും ഉള്‍പ്പെട്ട സഖ്യം ഡബിള്‍സ് കിരീടവുമായി

ദോഹ: അമ്മാന്‍ രാജ്യാന്തര ജൂനിയര്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഡബിള്‍സ് കിരീടം ഖത്തറിന്റെ മുബാറക്ക അല്‍നുഐമിക്ക്. അല്‍നുഐമിയും കൊളംബിയയുടെ മരിയാന റാമിരെസ് നീറ്റോയും ഉള്‍പ്പെട്ട സഖ്യം ഫൈനലില്‍ തുര്‍ക്കിയുടെ സെമ്ര അക്‌സു- ടുണീഷ്യയുടെ ഫെരീല്‍ മഹ്ബൗലി സഖ്യത്തെയാണ് തോല്‍പ്പിച്ചത്.

അമ്മാനില്‍ ജൂലൈ എട്ടു മുതല്‍ പന്ത്രണ്ടുവരെ നടന്ന മറ്റൊരു രാജ്യാന്തര ജൂനിയര്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അല്‍നഈമി രണ്ടാംസ്ഥാനം നേടിയിരുന്നു. അമ്മാനില്‍ ഡബിള്‍സ് കിരീടം നേടാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് അല്‍നഈമി പ്രതികരിച്ചു. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിത്.

വരും ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താന്‍ പ്രചോദനമേകുന്നതാണ് ഈ വിജയമെന്നും മുബാറക്ക അല്‍നഈമി പറഞ്ഞു. ഇന്നലെ തുടങ്ങിയ ഇസ്മിര്‍ കുല്‍തുര്‍പാര്‍ക്ക് ഐടിഎഫ് ജൂനിയര്‍ കപ്പിലും അല്‍നഈമി മത്സരിക്കുന്നുണ്ട്. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബോളിവുഡ് ഫോക്ക് ഡാന്‍സ് ശില്‍പ്പശാല ഐസിസിയില്‍ നടന്നു

അറബ് ചാമ്പ്യന്‍ഷിപ്പ്: ഖത്തര്‍ ചെസ്സ് ടീമിന്റെ മികച്ച പ്രകടനം തുടരുന്നു