in ,

അയക്കൂറ ഇനത്തില്‍പ്പെട്ട കന്‍ആദ് മത്സ്യം പിടിക്കുന്നതിന് നാളെ മുതല്‍ നിരോധനം

ദോഹ: ഖത്തറില്‍ അയക്കൂറ(കിങ് ഫിഷ്) ഇനത്തില്‍പ്പെട്ട കന്‍ആദ് മത്സ്യം പിടിക്കുന്നതിനുള്ള താല്‍ക്കാലിക വിലക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഒക്ബര്‍ പതിനഞ്ചുവരെ രണ്ട് മാസത്തേക്കാണ് അയക്കൂറ മീന്‍ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന്. ഇതു സംബന്ധിച്ച ഉത്തരവ് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

പ്രജനന കാലത്ത് മത്സ്യബന്ധനം നടത്തുന്നത് അതിന്റെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കന്‍ആദ് മത്സ്യം പിടിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുന്നത്. കന്‍ആദ് മത്സ്യങ്ങളെ പിടിക്കുന്നതിന് ജി.സി.സി.അഗ്രിക്കള്‍ച്ചറല്‍ കമ്മിറ്റിയും ഈ മാസങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നിരോധിതകാലയളവില്‍ കന്‍ആദ് മത്സ്യത്തെ വല ഉപയോഗിച്ചോ മറ്റോ പിടിക്കുന്നതിനോ കച്ചവടം നടത്തുന്നതിനോ അനുമതിയുണ്ടായിരിക്കില്ല. ഈ മത്സ്യം പിടിക്കാന്‍ ഉപയോഗിക്കുന്ന ഹലാഖ് എന്ന പ്രത്യേകയിനം വലയുടെ വില്‍പ്പനയും ഈ മാസങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.

അതേസമയം ഗവേഷണ ആവശ്യങ്ങള്‍ക്കു വേണ്ടി മത്സ്യബന്ധം നടത്തുന്നതിന് ലൈസന്‍സ് ലഭിച്ചിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മത്സ്യബന്ധനം നടത്തുന്നതിന് വിലക്കുണ്ടായിരിക്കില്ല.

നിരോധിത കാലയളവില്‍ മത്സ്യബന്ധനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി പരിശോധകരുടെ പ്രത്യേക സംഘത്തെ നിയോഗിക്കും. തീരദേശ സേനയുടെ സഹായത്തോടെയായിരിക്കും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളെ നിരീക്ഷിക്കുക.

ഉത്തരവ് നടപ്പാക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഇന്‍സ്‌പെക്ടര്‍മാരെയും നിയമിക്കും. ഇന്‍സ്‌പെക്ടര്‍മാര്‍ മീന്‍പിടുത്ത ബോട്ടുകളും വലയും പരിശോധിക്കും. നിയമലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയരാക്കും. നിയമലംഘകരെ കണ്ടെത്താന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

പ്രജനന കാലത്ത് അയക്കൂറ മീന്‍ പിടിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികള്‍ക്കിടയിലും ബോട്ടുടമകള്‍ക്കിടയിലും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. നിയമലംഘനം കണ്ടെത്താന്‍ സഹായകമായ വിധത്തിലുള്ള പരിശീലനമാണ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആഭ്യന്തരമന്ത്രാലയത്തിന്റെ ഈദ് ആഘോഷങ്ങളില്‍ ആയിരങ്ങളുടെ പങ്കാളിത്തം

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ആഷ്ടണും ബ്രിയാനിയും അംബാസഡര്‍മാര്‍