in ,

അയല്‍രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം: അമീര്‍

ഇറാന്‍, തുര്‍ക്കി പ്രസിഡന്റുമാരുമായി അമീര്‍ ചര്‍ച്ച നടത്തി
ഖത്തര്‍- ഇറാന്‍ ബന്ധം ആഴത്തിലുള്ളതും ചരിത്രപരവും

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാന്‍ പ്രസിഡന്റ് ഡോ.ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തുന്നു

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാന്‍ പ്രസിഡന്റ് ഡോ.ഹസന്‍ റൂഹാനി, തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഡ്യുഷന്‍ബെ ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ പ്രശ്‌നങ്ങള്‍ക്കിടയിലും ഖത്തരി- ഇറാനിയന്‍ ബന്ധത്തില്‍ സ്ഥായിയായ വികസനമുണ്ടാകുന്നുണ്ടെന്ന് ഡോ.റൂഹാനി ചൂണ്ടിക്കാട്ടി.

അമീര്‍ തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനൊപ്പം

ഖത്തര്‍ അയല്‍രാജ്യമാണ്‌സൗഹൃദ സഹോദര രാജ്യമാണ്. എല്ലാ മേഖലകളിലും ബന്ധം വികസിക്കുകയും ആഴത്തിലാകുകയും ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മേഖലയിലെ എല്ലാ തെറ്റിദ്ധാരണകളും തുടച്ചുനീക്കുന്നതിനും സംവാദത്തിനുമുള്ള ഇറാന്റെ സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു. ഖത്തരി ഇറാനിയന്‍ ബന്ധം ആഴത്തിലുള്ളതും ചരി്ര്രതപരവുമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ഏതു അഭിപ്രായഭിന്നതകളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഖത്തറിന്റെ ചരിത്രപരവും സുവ്യക്തവുമായ നിലപാടെന്നും അമീര്‍ ചൂണ്ടിക്കാട്ടി.

ഖത്തറിനെതിരെ അടിച്ചേല്‍പ്പിച്ച ഉപരോധത്തില്‍ ഇറാന്റെ നിലപാടിന് അമീര്‍ നന്ദി അറിയിച്ചു. രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലെ ശക്തവും സുദൃഢവുമായ ബന്ധവും അമീര്‍ പരാമര്‍ശിച്ചു. ഖത്തറിനും ഇറാനുമിടയിലെ ഉഭയകക്ഷി സഹകരണം വിലയിരുത്തി ഇരുവരും ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഗള്‍ഫ് മേഖലയിലെ തീവ്രസാഹചര്യങ്ങളും ചര്‍ച്ചയായി.

ഭിന്നതകള്‍ പരിഹരിക്കുന്നതില്‍ സംവാദത്തിന്റെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാട്ടി. തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ ചര്‍ച്ചയില്‍ ഖത്തറിനും തുര്‍ക്കിക്കുമിടയിലെ ഉഭയകക്ഷിസഹകരണവും തന്ത്രപ്രധാന ബന്ധവും ചര്‍ച്ച ചെയ്തു. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി. മേഖലാ, രാജ്യാന്തരതലത്തിലെ സുപ്രധാന വിഷയങ്ങളും ചര്‍ച്ചയായി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളില്‍ അഭിപ്രായങ്ങള്‍ ഇരുവരും കൈമാറി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റഷ്യയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഖത്തര്‍ സന്നദ്ധമെന്ന് അമീര്‍

സഹകരണം ശക്തിപ്പെടുത്താന്‍ സന്നദ്ധമെന്ന് ഖത്തറും ചൈനയും