in ,

അര്‍മാന്‍ മാലിക് ഖത്തറിലെത്തി; ലൈവ് ഷോ ഇന്ന്

അര്‍മാന്‍ മാലിക്  ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ദോഹ വേവ്‌സ് സംഘടിപ്പിക്കുന്ന മെഗാ സംഗീത ഷോ ‘അര്‍മാന്‍ മാലിക് ലൈവ് ഇന്‍ ഖത്തര്‍’ ഇന്ന് 7.30 (P.M) മുതല്‍ അല്‍സദ്ദിലെ അലി ബിന്‍ ഹമദ് അല്‍അത്തിയ്യ അറീനയില്‍ നടക്കും.

ദോഹയിലെ കലാ പ്രേമികള്‍ക്ക് ഒരു അപൂര്‍വ്വ കലാസ്വാദനത്തിനുള്ള അവസരമായിരിക്കും ഇന്ന് നടക്കുന്ന ഷോയെന്ന്് പരിപാടിയില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയ അര്‍മാന്‍ മാലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടീ ടൈം, ൈപ്രം സ്‌പോര്‍ട്‌സ് സെന്റര്‍, പ്രോമിസ് ഡെന്റല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ അല്‍സദ്ദിലെ അലി ബിന്‍ ഹമദ് അല്‍അത്തിയ്യ അറീനയിലാണ് ഷോ. ആര്‍ഗണ്‍ ഗ്ലോബല്‍ പരിപാടിയുടെ മുഖ്യ പ്രായോജകരും മുംബൈ സ്‌പൈസിസ് പ്രായോജകരുമാണ്.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഖത്തര്‍ മീഡിയാ പ്ാട്ണറാണ്. ദോഹയില്‍ ഇതാദ്യമായാണ് അര്‍മാന്‍ മാലിക് പരിപാടി അവതരിപ്പിക്കുന്നത്. ദോഹ വേവ്‌സിന്റെ നൂറാം ഷോയുടെ ആഘോഷം കൂടിയാണിത്. റോയല്‍1000, വിഐപി 500, വിഐപി ഫാമിലി 1200(മൂന്നു പേര്‍ക്ക് പ്രവേശനം), പ്ലാറ്റിനം 200, ഗോള്‍ഡ്150, സില്‍വര്‍75 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ക്യു ടിക്കറ്റ്‌സില്‍ ടിക്കറ്റ് ലഭ്യമാണ്. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇന്ത്യന്‍ റസ്‌റ്റോറന്റുകളിലും ടീ ടൈം ഔട്ട്‌ലെറ്റുകളിലും ടിക്കറ്റ് ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ ദോഹ വേവ്‌സ് ഡയരക്ടറും ഗായകനുമായ മുഹമ്മദ് തയ്യിബ്, ഡോ.അബ്ദുസമദ്(പ്രോമിസ് ഡെന്റല്‍ സെന്റര്‍), അബ്ദുല്‍ ഗഫൂര്‍(ആര്‍ഗണ്‍ ഗ്ലോബല്‍), അബ്ദുല്‍ കരീം(ടീ ടൈം), നജീബ് ഇല്ലത്ത്(െ്രെപം സ്‌പോര്‍ട്‌സ്), അമാനുല്ല വടക്കാങര(മീഡിയ പ്ലസ്) പങ്കെടുത്തു. വിവരങ്ങള്‍ക്ക്50696188

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം വിദ്യാര്‍ത്ഥികളെ ആദരിച്ചു

സമസ്ത പൊതു പരീക്ഷ: മദ്‌റസകള്‍ക്ക് നൂറുമേനി വിജയം; പുതിയ അഡ്മിഷന്‍ ആരംഭിച്ചു