
ദോഹ: പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ദോഹ വേവ്സ് സംഘടിപ്പിക്കുന്ന മെഗാ സംഗീത ഷോ ‘അര്മാന് മാലിക് ലൈവ് ഇന്‍ ഖത്തര്‍’ ഈദിന്റെ രണ്ടാം ദിനത്തില്‍ നടക്കുമെന്ന്് സംഘടാകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടീ ടൈം, പ്രൈം സ്പോര്‍ട്സ് സെന്റര്‍, പ്രോമിസ് ഡെന്റല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ അല്‍സദ്ദിലെ അലി ബിന്‍ ഹമദ് അല്‍അത്തിയ്യ അറീനയിലാണ് ഷോ. ആര്‍ഗണ്‍ ഗ്ലോബല്‍ പരിപാടിയുടെ മുഖ്യ പ്രായോജകരും മുംബൈ സ്പൈസിസ് പ്രായോജകരുമാണ്. ചന്ദ്രിക ഖത്തര്‍ മീഡിയാ പാട്ണറാണ്.
രാത്രി 7.30ന് തുടങ്ങുന്ന പരിപാടിയില്‍ 10,000ലധികം പേര് വീക്ഷിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹയില്‍ ഇതാദ്യമായാണ് അര്മാന് മാലിക് പരിപാടി അവതരിപ്പിക്കുന്നത്. ദോഹ വേവ്സിന്റെ നൂറാം ഷോയുടെ ആഘോഷം കൂടിയാണിത്. റോയല്‍-1000, വിഐപി- 500, വിഐപി ഫാമിലി- 1200(മൂന്നു പേര്‍ക്ക് പ്രവേശനം), പ്ലാറ്റിനം- 200, ഗോള്‍ഡ്-150, സില്‍വര്‍-75 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ക്യു ടിക്കറ്റ്സില്‍ ടിക്കറ്റ് ലഭ്യമാണ്. ചൊവ്വാഴ്ചവരെ ഓഫ് ലൈന്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ വിലക്കുറവ്് ലഭിക്കും.
പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇന്ത്യന്‍ റസ്റ്റോറന്റുകളിലും ടീ ടൈം ഔട്ട്ലെറ്റുകളിലും ടിക്കറ്റ് ലഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ദോഹ വേവ്സ് ഡയരക്ടറും ഗായകനുമായ മുഹമ്മദ് തയ്യിബ്, ഡോ.അബ്ദുസമദ്(പ്രോമിസ് ഡെന്റല്‍ സെന്റര്‍), അബ്ദുല്‍ ഗഫൂര്‍(ആര്‍ഗണ്‍ ഗ്ലോബല്‍), അബ്ദുല്‍ കരീം(ടീ ടൈം), നജീബ് ഇല്ലത്ത്(പ്രൈം സ്പോര്‍ട്സ്), അമാനുല്ല വടക്കാങര(മീഡിയ പ്ലസ്) പങ്കെടുത്തു. വിവരങ്ങള്‍ക്ക്-50696188.