in ,

അറബ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനവുമായി ഖത്തര്‍ ചെസ്സ് ടീം

ദോഹ: ജോര്‍ദാനിലെ അമ്മാനില്‍ നടക്കുന്ന 2019 അറബ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ മികച്ച പ്രകടനവുമായി ഖത്തരി ചെസ്സ് ടീം. 16 ടീമുകളെ പ്രതിനിധീകരിച്ച് 276 താരങ്ങളാണ് മത്സരിക്കുന്നത്. ജോര്‍ദാനും ഖത്തറിനും പുറമെ അള്‍ജീരിയ, മൊറോക്കോ, ലബനാന്‍, ഇറാഖ്, ടുണീഷ്യ, ലിബിയ, സിറിയ, ഫലസ്തീന്‍, യമന്‍, യുഎഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ രാജ്യങ്ങളാണ് മത്സരരംഗത്തുള്ളത്.

ഖത്തറിന്റെ സാലേഹ് അല്‍ഹര്‍ ജോര്‍ദാന്റെ മുഹമ്മദ് സാലേഹിനെ തോല്‍പ്പിച്ച് ഓവറോള്‍ സറ്റാന്റിങില്‍ പത്താം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഖത്തറിന്റെ ലിയാന്‍ ഖസബി ഇറാഖിന്റെ റിതാജ് സാദ് ഹസനെയും ലിയാന്റെ സഹോദരി റൗദ ഖസബി ഇറാഖിന്റെ തന്നെ നൂര്‍ അല്‍സഹ്‌റ അബ്ദുല്‍ആമിറിനെയും തോല്‍പ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജോര്‍ദാനിയന്‍ പൈതൃക വിദഗ്ദ്ധര്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചു

ജാമിഅ ഹാഷിമിയ ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍