
ദോഹ: ജോര്‍ദാനിലെ അമ്മാനില്‍ നടക്കുന്ന 2019 അറബ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഖത്തരി ചെസ്സ് ടീമിന്റെ മികച്ച പ്രകടനം തുടരുന്നു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഖത്തറിന്റെ ലിയാന് മന്‍സൂര്‍ ഖസബി ഇറാഖിന്റെ അല്‍സഹ്റ അബ്ദോയെയും ജോര്‍ദാന്റെ അയിഷ അബ്ബാസിനെയും ഇറാഖിന്റെ റിതാജ് സാദ് ഹസനെയും തോല്‍പ്പിച്ചു.
മൂന്നു പോയിന്റുമായി എട്ടാമതാണ് ലിയാന്. ലിയാന്റെ സഹോദരി റൗദ ഖസബി ഇറാഖിന്റെ തന്നെ റിതാജ് സാദ് ഹസനെയും നൂര്‍ അല്‍സഹ്റ അബ്ദുല്ആമിറിനെയും തോല്‍പ്പിച്ചു. 16 ടീമുകളെ പ്രതിനിധീകരിച്ച് 276 താരങ്ങളാണ് മത്സരിക്കുന്നത്. ജോര്‍ദാനും ഖത്തറിനും പുറമെ അള്‍ജീരിയ, മൊറോക്കോ, ലബനാന്, ഇറാഖ്, ടുണീഷ്യ, ലിബിയ, സിറിയ, ഫലസ്തീന്, യമന്‍, യുഎഇ, സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍ രാജ്യങ്ങളാണ് മത്സരരംഗത്തുള്ളത്. രണ്ടാംറൗണ്ടില്‍ ഖത്തറിന്റെ സാലേഹ് അല്‍ഹര്‍ ജോര്‍ദാന്റെ മുഹമ്മദ് സാലേഹിനെ തോല്‍പ്പിച്ച് ഓവറോള്‍ സറ്റാന്റിങില് പത്താം സ്ഥാനം നേടിയിരുന്നു.