
ദോഹ: ഒമാനിലെ സലാലയില്‍ കഴിഞ്ഞദിവസം തുടങ്ങിയ അറബ് ബീച്ച് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് വിജയത്തുടക്കം. താമെര്‍ ഇസ്സയും ദാനി അല്‍മെസ്‌ലിമാനിയും ഉള്‍പ്പെട്ട ഖത്തറിന്റെ ബീച്ച് വോളിബോള്‍ എ ടീം ആദ്യമത്സരത്തില്‍ ഫലസ്തീന്റെ അബ്ദുല്‍റഹ്മാന്‍ തഫേഷ്- ബസം അബുമഹ്ദി സഖ്യത്തെ 21-18, 21-15 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
സിയാദ് അല്‍വയേറും സെയ്ഫുദ്ദീന്‍ അല്‍മജീദും ഉള്‍പ്പെട്ട ഖത്തറിന്റെ ബി ടീം ബഹ്‌റൈന്റെ അയ്മന്‍ ഹറൗന- നാസര്‍ അനാന്‍ സഖ്യത്തെ 17-21, 21-16, 24-22 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. ഒമാന്റെ ഹെയ്തം അല്‍ഷരൈഖി- അഹമ്മദ് അല്‍ഹൊസാനി സഖ്യം ലബനാന്റെ ഇല്യാസ് അബി ഷാദിദ് സഖ്യത്തെ പരാജയപ്പെടുത്തി. ശനിയാഴ്ചവരെ ചാമ്പ്യന്‍ഷിപ്പ് തുടരും.