in , , , , ,

അറബ് ലീഗ് യോഗം: ഖത്തര്‍ പങ്കെടുത്തു

ദോഹ: ലിബിയയിലെ നിലവിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അറബ് ലീഗ് കൗണ്‍സിലിലെ സ്ഥിരം പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അസാധാരണ സെഷനില്‍ ഖത്തര്‍ പങ്കെടുത്തു. കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ഇറാഖി അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അംബാസഡര്‍ അഹമ്മദ് അല്‍ദുഹൈമിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അറബ് ലീഗിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍സഹ്‌ലവിയാണ് യോഗത്തില്‍ ഖത്തര്‍ സംഘത്തെ നയിച്ചത്. ലിബിയയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ ലിബിയയിലെ സ്ഥിരത പുന:സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ സംയുക്ത അറബ് നിലപാട് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തില്‍ ചര്‍ച്ചചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ കെഎംസിസി വടംവലി മത്സരം വെള്ളിയാഴ്ച

ജനുവരി മുതല്‍ നവംബര്‍ വരെ തുര്‍ക്കി സന്ദര്‍ശിച്ചത് 89,448 ഖത്തരികള്‍