in

അറബ് സംഘം ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ചു

അറബ് പ്രതിനിധി സംഘം ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ചപ്പോള്‍

ദോഹ: കുവൈത്ത്, ജോര്‍ദാന്‍, ലബനാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ചു. കൃത്യവും കാര്യക്ഷമവും വേഗത്തിലും പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടുകളും നിര്‍വഹിക്കുന്നതിന് സഹായകമായ ലബോറട്ടറിയുടെ ആധുനിക ഉപകരണങ്ങളെയും അത്യാധുനിക സാങ്കേതികവിദ്യയെയും കുറിച്ച് സംഘം മനസിലാക്കി. ഫോറന്‍സിക് ലാബ് വകുപ്പിന്റെ വിവിധ വിഭാഗങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനരീതി സംബന്ധിച്ചും സംഘത്തോടു വിശദീകരിച്ചു.

വികസനത്തിന്റെ ഘട്ടങ്ങളും പ്രതിപാദിച്ചു. ഫോറന്‍സിക് ബയോളജി വിഭാഗം, അഗ്നിശമന പരിശോധന വിഭാഗം, കള്ളനോട്ട്- തട്ടിപ്പ് പ്രതിരോധ വിഭാഗം, ആയുധങ്ങളുടെയും യന്ത്രങ്ങളുടെയും വിഭാഗം, ഫോറന്‍സിക് ഇമേജിങ്, വിഷ(പോയിസണ്‍) വിഭാഗം എന്നിവയുടെ പ്രവര്‍ത്തനരീതികള്‍ വിശദീകരിച്ചു. ഇത്തരം സന്ദര്‍ശനങ്ങള്‍ ഫോറന്‍സിക് ലബോറട്ടറികളുമായി ബന്ധപ്പെട്ട അനുഭവവും അറിവും കൈമാറാന്‍ അവസരമൊരുക്കുന്നുണ്ടെന്ന് ഫോറന്‍സിക് ലാബ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദെല്‍ അബ്ദുല്‍ഹാമിദ് അല്‍ഇമാദി പറഞ്ഞു. സന്ദര്‍ശനങ്ങള്‍ വര്‍ഷംതോറും നടത്തുകയും ഈ മേഖലയിലെ വൈദഗ്ദ്ധ്യം കൈമാറുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഫാക് ഓണാഘോഷം

യുഎസ്- മെന പിഎസ്ഡി സമ്മേളനത്തില്‍ ഡോ.ആര്‍.സീതാരാമന്‍ പങ്കെടുത്തു