in ,

‘അറിവിന്റെ വാതായനം തുറന്ന ലൈലത്തുല്‍ മആരിഫ്’

ദോഹ: കെ.എം.സി.സി.ഖത്തര്‍ ബൗദ്ധിക വിഭാഗമായ ധിഷണയുടെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി ‘ലൈലത്തുല്‍ മആരിഫ്-2019’ സംഘടിപ്പിച്ചു. ക്വിസ്സും ചര്‍ച്ചാ സദസ്സും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. കൊര്‍ദോവ, ഹുദൈബിയ, അലീഗഢ്, മുസ്ലിം ക്ലബ്ബ് ,മിശ്കാല്‍ എന്നീ ടീമുകള്‍ വീറുറ്റ മത്സരം കാഴ്ച വെച്ചു. ക്വിസ്സില്‍ മുസ്ലിം ക്ലബ്ബ് ഒന്നാം സ്ഥാനം നേടി. മിശ്ക്കാല്‍ രണ്ടും കൊര്‍ദോവയും അലിഗഡും മൂന്നാം സ്ഥാനവും പങ്കിട്ടു.

യോഗിയുടെ വൈറസ് പ്രയോഗവും ഇന്ത്യയില്‍ ലീഗിന്റെ ഭാവിയും, മതേതര ഇന്ത്യ വിഹ്വലതകളും പ്രതീക്ഷകളും, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.

ആബിദിന്‍  വാവാട്, സുലൈമാന്‍ ഹാജി, ഗദ്ദാഫി (ഹുദൈബിയ), എം.പി.ജാഫര്‍ഖാന്‍, അനീസ്‌റഹിമാന്‍, മുസ്തഫ, നവാബ് അബ്ദുല്‍ അസീസ് (അലീഗഢ്), നവാസ് കോട്ടക്കല്‍, സത്താര്‍ അഹമ്മദ്, അനീസ് കലങ്ങോട്ട്, അനീസ് നാദാപുരം (കൊര്‍ദോവ), കെ.പി .ഷംസുദ്ദീന്‍, കെ.എസ.അബ്ദുള്ള ,ജാഫര്‍ സാദിഖ് (മുസ്ലിം ക്ലബ്ബ്), സി.പി.ഷാനവാസ്,സമീര്‍ മുഹമ്മദ് ,കെ.എസ്.മുഹമ്മദ് (മിശ്ക്കാല്‍) എന്നിവര്‍ വിഷയമവതരിപ്പിച്ചു.എം.എസ്.എഫ് കേരളാ ജനറല്‍ സെക്രട്ടറി എം.പി.നവാസ്, വൈസ് പ്രസിഡന്റ്  ഹാഷിം ബംബ്രാഡി, എസ്.എ.എം ബശീര്‍, മുഹമ്മദലി പട്ടാമ്പി, ഒ.എ.കരീം, മുസ്തഫ എലത്തൂര്‍, നസീര്‍ അരീക്കല്‍, അഷറഫ് കനവത്ത് ആശംസകള്‍ നേര്‍ന്നു.

കോയ കൊണ്ടോട്ടി ക്യാമ്പ് അവലോകനം നടത്തി. ക്വിസ്സ് നിയന്ത്രിച്ച സമീര്‍ വലിയവീട്ടിലിന് ഉപഹാരം സമര്‍പ്പിച്ചു. കോഴ്‌സ് ഡയറക്ടര്‍ ഇ.എ. നാസര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ധിഷണ ജനറല്‍ കണ്‍വീനര്‍ എം.എ.നാസര്‍ കൈതക്കാട് സ്വാഗതവും മൊയ്തീന്‍ കുട്ടി പട്ടാമ്പി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിലെ വിവിധ സ്ഥാപനങ്ങള്‍ ഗരന്‍ഗാവോ ആഘോഷങ്ങളില്‍ പങ്കാളികളായി

മണലൂര്‍ മണ്ഡലം കമ്മിറ്റി നോമ്പുതുറ സംഗമം