in , , , , , ,

അറേബ്യന്‍ ഗള്‍ഫ് കപ്പ്്: ടീമുകള്‍ക്ക് ഹൃദ്യമായ സ്വീകരണം

അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ പങ്കെടുക്കാനെത്തിയ ഒമാന്‍ ടീമിനെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു

ദോഹ: ഈ മാസം 26ന് തുടങ്ങുന്ന ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയ അംഗരാജ്യങ്ങളുടെ ടീമുകള്‍ക്ക് ഹൃദ്യമായ സ്വീകരണം.
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ടീമുകള്‍ക്ക് പരമ്പരാഗത രീതിയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസം ഒമാന്‍ ടീം ദോഹയിലെത്തിയിരുന്നു. ഇന്നലെ കുവൈത്ത്, സഊദി അറേബ്യ, യുഎഇ ടീമുകളും ദോഹയിലെത്തി. ഖത്തറിനെതിരെ ഉപരോധം തുടരുന്ന ഈ രാജ്യങ്ങളുടെ ദേശീയ ടീമുകള്‍ക്ക് ഹൃദ്യവും ഊഷ്മളവുമായ സ്വീകരണമായിരുന്നു വിമാനത്താവളത്തില്‍. ഇറാഖ്, യമന്‍ ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ആദ്യം ദോഹയിലെത്തിയത്.
ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഖത്തര്‍, യുഎഇ, യമന്‍ ടീമുകള്‍ക്കൊപ്പമാണ് ഇറാഖ്. ഗ്രൂപ്പ് ബിയില്‍ സഊദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹറൈന്‍ എന്നിവരാണ് ഏറ്റുമുട്ടുക. പരിശീലകന്‍ ഫെലിക്‌സ് സാഞ്ചസിന്റെ നേതൃത്വത്തില്‍ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലനം ആസ്പയര്‍ അക്കാദമിയില്‍ പുരോഗമിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇറാഖിനെ നേരിടും.
അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ അന്നു രാത്രി 9.30നു നടക്കുന്ന രണ്ടാംമത്സരത്തില്‍ യമന്‍ യുഎഇയെ നേരിടും. 29ന് ഖത്തറിനെതിരെയാണ് യമനിന്റെ രണ്ടാംമത്സരം. ഡിസംബര്‍ എട്ടു വരെയാണ് മത്സരങ്ങള്‍. യമന് ഇതുവരെയും ഗള്‍ഫ് കപ്പ് നേടാനായിട്ടില്ല. ഇത്തവണ ദോഹയില്‍ കിരീടം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യമന്‍. 1970ലാണ് ഗള്‍ഫ് കപ്പ് ആദ്യമാായി നടക്കുന്നത്. കുവൈത്ത് പത്തുതവണ ചാമ്പ്യന്‍മാരായിട്ടുണ്ട്.
ഒമാനാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഖത്തര്‍ മൂന്നു തവണ ജേതാക്കളായിട്ടുണ്ട്. 1992, 2004, 2014 വര്‍ഷങ്ങളില്‍ ഖത്തറായിരുന്നു ജേതാക്കള്‍. സഊദി അറേബ്യയും യുഎഇയും ബഹറൈനും മത്സരിക്കാനെത്തുമെന്ന് പ്രഖ്യാപിച്ചതോടെ അറേബ്യന്‍ ഗള്‍ഫ് കപ്പ് മത്സരങ്ങളില്‍ ഫുട്ബാള്‍ പ്രേമികള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്റാണിത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തര്‍ഷീദ് ഫോട്ടോവോള്‍ട്ടെയ്ക് ചാര്‍ജിങ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍: പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു