
ദോഹ: 42 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് ഖത്തറിനോട് വിട പറയുന്ന അലി അസീസിന് ഖത്തര്‍ കെഎംസിസി തിരൂരങ്ങാടി മണ്ഡലം യാത്രയയപ്പ് നല്കി. കെഎംസിസി തുമാമ ഓഫീസില്‍ നടന്ന യോഗം ഹാഫിള് ശാരിക് അഹമ്മദിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി റയീസ് വയനാട് ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോന് ക്ലാരി, ഇസ്മായില്‍ പൂഴിക്കല്‍, കെ മുഹമ്മദ് ഈസ, അക്ബര്‍ വേങ്ങശ്ശേരി, മുജീബ്റഹ്മാന്‍ തലാപ്പില്‍ ആശംസകള്‍ നേര്‍ന്നു.
മണ്ഡലത്തിലെ സീനിയര്‍ നേതാക്കന്മാരും ഭാരവാഹികളും ചേര്‍ന്ന് ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. സ്നേഹ സുരക്ഷാ സീറോ ബാലന്‍സ് ആക്കിയതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിച്ചവര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ വിതരണം ചെയ്തു. ഷംസീര്‍ യുകെ, കബീര്‍ പാറക്കല്‍, ജംഷീര്‍, ഇല്യാസ്, നേതൃത്വം നല്കി. മണ്ഡലം വൈസ് പ്രസിഡണ്ട് ജാബിര്‍ ഉള്ളണം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംസീര്‍ മാനു സ്വാഗതവും സലീം ഏലായിയി നന്ദിയും പറഞ്ഞു.