in ,

അല്‍റയ്യാനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 475 വാഹനങ്ങള്‍ നീക്കി

ഷഹാനിയയില്‍ ഉേേപക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കാമ്പയിന്‍ തുടങ്ങി

അല്‍റയ്യാനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നു

ദോഹ: അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 475 വാഹനങ്ങള്‍ നീക്കം ചെയ്തു. റയ്യാന്‍ മുനിസിപ്പാലിറ്റിയുടെ പരിധിക്കുള്ളില്‍ 1288 വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇതില്‍ 475 വാഹനങ്ങളാണ് പൊതു നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള കാമ്പയിന്റെ ഭാഗമായാണ് നടപടി.

394 നിയമലംഘന റിപ്പോര്‍ട്ടുകളും പുറപ്പെടുവിച്ചു. റോഡരികുകളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും ഗാരേജുകള്‍ക്കു സമീപങ്ങളിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസുകള്‍ പതിച്ചശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ നീക്കം ചെയ്യാത്ത വാഹനങ്ങളെയാണ് പൊതുശുചിത്വ നിയമപ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറ്റുകയും അനന്തരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്.

അതേസമയം റയ്യാന്‍ മുനിസിപ്പാലിറ്റി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളുമായും സുരക്ഷാ അതോറിറ്റികളുമായും സഹകരിച്ച് ഫാമുകളില്‍ അനധികൃതമായി കയ്യേറ്റം നടത്തി നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങളും മറ്റു ഘടനകളും നീക്കം ചെയ്യുന്നതിനുള്ള കാമ്പയിനും തുടങ്ങി. കാമ്പയിന്‍ നടപ്പാക്കുന്നതിനു മുന്‍പായി മുനിസിപ്പാലിറ്റി ഫാമുകളുടെയും വര്‍ക്ക്‌ഷോപ്പുകളുടെയും സംഭരണകേന്ദ്രങ്ങളുടെയും ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

നിയമലംഘനങ്ങളായ കെട്ടിടങ്ങളും ഘടനകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. പൊതു സ്വകാര്യ സ്വത്ത് നിയമത്തിലെയും കെട്ടിട നിയന്ത്രണ നിയമത്തിലെയും വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഫാമുകളിലെ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണിത്. ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത കാമ്പയിന് തുടക്കമായി.

മുനിസിപ്പാലിറ്റി, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ മെക്കാനിക്കല്‍ എക്യുപ്‌മെന്റ് വകുപ്പ്, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റി, സുരക്ഷാ അതോറിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്‍.

മുനിസിപ്പാലിറ്റിയുടെ സൗന്ദര്യാത്മകവും നഗരപരവുമായ ദൃശ്യഭംഗി നിലനിര്‍ത്തുന്നതിനുള്ള ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് കാമ്പയിനെന്ന് ഷഹാനിയ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജാബര്‍ അല്‍ജാബര്‍ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളെല്ലാം നീക്കം ചെയ്യുന്നതുവരെ കാമ്പയിന്‍ തുടരും.

മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ 180 മുതല്‍ 200 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മെക്കാനിക്കല്‍ എക്യുപ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മര്‍സൂഖ് അല്‍മുസൈഫിര്‍ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റി ഈ വര്‍ഷം ഇതുവരെ 4800 കാറുകളാണ് നീക്കം ചെയ്തത്. കമ്മിറ്റി പ്രതിവര്‍ഷം 12000 വാഹനങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലണ്ടന്‍ ഡയമണ്ട്‌ലീഗ്: ഹൈജമ്പില്‍ മുതാസ് ബര്‍ഷിം രണ്ടാമത്

ജോര്‍ദാനിയന്‍ പൈതൃക വിദഗ്ദ്ധര്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചു